ജൽ ജീവൻ സെമിനാർ ചൊവ്വാഴ്ച നടക്കും.
. പാലാ:ജനാധിപത്യ ചരിത്രത്തിൽ വിസ്മയം തീർത്ത് മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് ജനങ്ങളിലേക്ക് ഇറങ്ങി ചെല്ലുന്ന “നവകേരള സദസ്സി ” ന്റെ ഭാഗമായി കേരള ജല അതോറിറ്റിയുടയും ജലനിധിയുടയും സഹകരണത്തോടെ ജൽ ജീവൻ മിഷൻ ഇംപ്ലിമെന്റിങ്ങ് സപ്പോർട്ട് ഏജൻസികളുടെ ഐക്യ വേദിയായ ഐ.എസ്.എ പ്ലാറ്റ്ഫോം ജില്ലാ സമിതി ” ജല സമൃദ്ധനവ കേരളം ” എന്ന വിഷയം അടിസ്ഥാനപ്പെടുത്തി സംഘടിപ്പിക്കുന്ന” ജൽ ജീവൻ സെമിനാർ ചൊവ്വാഴ്ച നടക്കും. രാവിലെ പതിനൊന്നു മണിക്ക് കോട്ടയം വാട്ടർ അതോറിറ്റി ഹാളിൽ ചേരുന്ന സെമിനാറിൽ കേരള വാട്ടർ അതോറിറ്റി ബോർഡുമെമ്പർ ശ്രീ.ഷാജി പാമ്പൂരി അദ്ധ്യക്ഷത വഹിക്കും. കേരള വാട്ടർ അതോറിറ്റി, ജലനിധി, ഐ.എസ്.എ പ്ലാറ്റ്ഫോം, വിവിധ യൂണിയൻ , സംഘടനാ നേതാക്കൾ തുടങ്ങിയവർ പ്രസംഗിക്കും. സെമിനാറിനോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ ജൽ ജീവൻ മിഷൻ നിർവ്വഹണ സഹായ ഏജൻസികളായ സന്നദ്ധസംഘടനകൾ, കുടുംബശ്രീ മിഷൻ ഭാരവാഹികൾ എന്നിവരുടെ സംയുക്‌ത സമ്മേളനവും നടക്കുമെന്ന് ഭാരവാഹികളായ ഡാന്റീസ് കൂനാനിക്കൽ , പി.കെ. കുമാരൻ , ജയ്സൺ ഫിലിപ്പ് തുടങ്ങിയവർ അറിയിച്ചു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക*
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision