ഇസ്ലാമിക തീവ്രവാദി ആക്രമണത്തെ അപലപിച്ച് ഫ്രഞ്ച് മെത്രാന്‍

spot_img

Date:

ബെൽജിയത്തിന്റെ അതിർത്തിയോട് ചേർന്ന് വടക്കൻ ഫ്രാൻസിൽ സ്ഥിതി ചെയ്യുന്ന അരാസിലെ ഗാംബെറ്റ ഹൈസ്‌കൂളിൽ ഇസ്ലാമിക തീവ്രവാദി അധ്യാപകനെ കൊലപ്പെടുത്തിയതില്‍ കത്തോലിക്ക മെത്രാന്‍ നടുക്കം രേഖപ്പെടുത്തി.

അരാസിലെ ബിഷപ്പ് ഒലിവിയർ ലെബോർഗ്നെയാണ് അധ്യാപകന്റെ കൊലപാതകത്തെയും മറ്റ് രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റ തീവ്രവാദി ആക്രമണത്തെയും അപലപിച്ചു രംഗത്ത് വന്നിരിക്കുന്നത്. ഒക്‌ടോബർ 13-ന് നടന്ന ദുരന്ത വാർത്ത നടുക്കത്തോടെയാണ് കേട്ടതെന്നും അക്രമം ഒരിക്കലും ദൈവത്തിൽ നിന്നുള്ളതല്ലായെന്നും ബിഷപ്പ് പറഞ്ഞു.

ഇരയുടെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അനുശോചനം രേഖപ്പെടുത്തുകയും ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. അക്രമം ഒരിക്കലും ദൈവത്തിൽ നിന്നുള്ളതാണെന്ന് അവകാശപ്പെടാൻ കഴിയില്ലെന്ന് സഭയോടു ചേര്‍ന്ന് ഞാൻ ആവർത്തിക്കുന്നു, നീതിയിലും നമ്മുടെ രാജ്യത്തെ പോലീസിലും ഉള്ള വിശ്വാസം വീണ്ടും ഉറപ്പിക്കുകയാണ്. ഇരകൾക്കും മുറിവേറ്റ ലോകത്തില്‍ നീതിക്കും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കാന്‍ എല്ലാ ക്രിസ്ത്യാനികളെയും ക്ഷണിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പോലീസ് സ്ഥലത്തെത്തി മുഹമ്മദ് എന്നുപേരുള്ള അക്രമിയെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ പറഞ്ഞു. നേരത്തെ ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഇസ്ലാമിക ഭീകരതയെ അപലപിച്ചു പ്രസ്താവന ഇറക്കിയിരിന്നു. അതേസമയം ഇസ്ലാമിക തീവ്രവാദി ആക്രമണം രൂക്ഷമായ ഫ്രാന്‍സില്‍ സ്കൂളുകൾക്കും യഹൂദ കേന്ദ്രങ്ങള്‍ക്കു ചുറ്റും സുരക്ഷ വർദ്ധിപ്പിച്ചിട്ടുണ്ട്. പട്രോളിംഗ് നടത്തുന്ന സൈനികരുടെ എണ്ണം 7000 ആയി ഇതിനോടകം ഉയർത്തിയിട്ടുണ്ട്.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related