സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തുന്ന പരിശോധന തുടരും. ഇന്നലെ 429 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയിരുന്നു. 43 സ്ഥാപനങ്ങൾ അടച്ചു പൂട്ടുകയും ചെയ്തിരുന്നു. ഈ പരിശോധനകൾ ഇന്നും തുടരും. വീഴ്ച കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോട്ടയത്ത് അൽഫാം കഴിച്ച യുവതി മരിച്ച സംഭവത്തിന് പിന്നാലെയാണ് പരിശോധന ആരംഭിച്ചത്.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision