ഫ്രാന്‍സിസ് പാപ്പ പരിശോധനകൾക്കു വിധേയനായി

Date:

. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു മാർപാപ്പ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. എന്നാൽ ഞായറാഴ്‌ച, ത്രികാലജപ പ്രാർത്ഥനയില്‍ പങ്കെടുത്തു. ഇന്നലെ എല്ലാ ബുധനാഴ്ചകളിലും നടക്കാറുള്ള പോൾ ആറാമൻ ഹാളിലെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയുള്ള സന്ദേശം വായിക്കാന്‍ മാർപാപ്പ തയാറായില്ല. ഇപ്പോഴും ജലദോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹായിയാണു പ്രസംഗം വായിച്ചത്. പരിപാടി അവസാനിച്ചയുടൻ മാർപാപ്പ റോമിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു.

നേരത്തെ ഫെബ്രുവരി 24 ശനിയാഴ്ച ക്രമീകരിച്ചിരിന്ന പാപ്പയുടെ കൂടിക്കാഴ്ചകള്‍ റദ്ദാക്കിയിരിന്നു. എന്നാല്‍ രോഗത്തിൻ്റെ വ്യക്തമായ സൂചനകളൊന്നുമില്ലാത്തതിനാല്‍ അടുത്ത ദിവസം അപ്പോസ്തോലിക് കൊട്ടാരത്തിൻ്റെ ജനാലയിൽ നിന്ന് പ്രസംഗം നടത്തി. “നേരിയ പനി ലക്ഷണങ്ങൾ” വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ മുൻകരുതൽ നടപടി എന്ന നിലയിൽ തിങ്കളാഴ്ച പാപ്പ തന്റെ പരിപാടികള്‍ റദ്ദ് ചെയ്തു. തിങ്കളാഴ്ച റോമിൽ നടന്ന ഒരു പരിപാടിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ മാര്‍പാപ്പയ്ക്കു പനിയുണ്ടെന്ന് സ്ഥിരീകരിച്ചിരിന്നു. ഇന്നലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി പാപ്പ ഉടന്‍ തന്നെ വത്തിക്കാനിലേക്ക് മടങ്ങിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.


വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Websitepala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വയനാട്, പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്

രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ചേലക്കര, പാലക്കാട്, വയനാട് ഉപതെരഞ്ഞെടുപ്പ് ഫലം അറിയാൻ...

വയനാട്ടില്‍ കുതിപ്പ് തുടര്‍ന്ന് പ്രിയങ്ക ഗാന്ധി

വയനാട്ടിൽ പടവെട്ടി പ്രിയങ്കഗാന്ധിയുടെ കുതിപ്പ്.102413വോട്ടുകൾക്ക് മുന്നിലാണ് യുഡിഎഫ് സ്ഥാനാർത്ഥിയായ പ്രിയങ്ക ഗാന്ധി. വാർത്തകൾ...

അനുദിന വിശുദ്ധർ – വിശുദ്ധ ക്ലമന്റ് മാര്‍പാപ്പ

92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു;...