വൈക്കം : മത്സ്യകൃഷി നടത്തി ലാഭം കാൻസർ രോഗിയുടെ ചികിത്സയ്ക്കായി നൽകി യുവാക്കൾ മാതൃക കാട്ടി.

14 യുവാക്കൾ വേമ്പനാട്ട് കായലിൽ നടത്തിയ കരിമീൻ കൂടുകൃഷി പ്രതീക്ഷിച്ചതിലും നേട്ടമായി. ആദ്യ വിളവെടുപ്പ് ഈസ്റ്ററിന്റെ തലേന്നു നടത്തിയതു കൂടുതൽ മെച്ചമായി.
സമീപത്തെ ഒരു വീട്ടിൽ രോഗാവസ്ഥയിൽ കഴിയുന്ന രോഗിയുടെ ചികിത്സയ്ക്കും സംരക്ഷണത്തിനും പണം കണ്ടെത്താനാണു യുവാക്കൾ ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ കൃഷി നടത്തിയത്.