വിഴിഞ്ഞം മറയാക്കി വൻ സാമ്പത്തിക തട്ടിപ്പ്. കപ്പൽ ചാലിൽ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി വള്ളം സജ്ജീകരിച്ചതിലാണ് ക്രമക്കേട്. വഞ്ചിക്കപ്പെട്ടത് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികൾ. 20
വള്ളങ്ങളുടെ വാടകയിനത്തിൽ 16,80,000 രൂപ അദാനി പോർട്ട് നൽകി. വള്ളം നൽകിയ മീൻപിടുത്തക്കാർക്ക് 6,500 രൂപ മുതൽ 8,000 രൂപ വരെ നൽകിയശേഷം പണം തട്ടി എന്നാണ്
കണ്ടെത്തൽ. മത്സ്യത്തൊഴിലാളികളുടെ പരാതിയിൽ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു