കര്‍ഷകര്‍ എന്തിന് കൃഷിഭൂമിയുടെ വിവരങ്ങള്‍ നല്‍കണം?

spot_img

Date:

കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ കാര്‍ഷിക മിഷന്റെ ഭാഗമായി ഒരു ദേശീയ കര്‍ഷക ഡാറ്റാബേസ് തയ്യാറാക്കി വരികയാണ്. രാജ്യത്ത് കര്‍ഷകര്‍ക്കായി നല്‍കുന്ന എല്ലാ സേവനങ്ങളും ഒരു കുടക്കീഴില്‍ കൊണ്ട് വരാനാണ് സര്‍ക്കാര്‍ ഇതിലൂടെ ലക്ഷ്യമിടുന്നത്. സാർവത്രികമായി ഓൺലൈൻ ഏകീകൃത സൈൻ-ഇന്‍ സേവന സൗകര്യങ്ങൾ സുഗമമാക്കുന്നതിനാണ് ഡാറ്റാബേസ് വിഭാവനം ചെയ്തിരിക്കുന്നത്. നിലവില്‍ ലഭ്യമായിട്ടുള്ള കര്‍ഷക ഡാറ്റാബേസ് ആയ പി എം കിസാന്‍ ഡാറ്റാബേസ് ആണ് ഇതിലേക്കായി ഉപയോഗിക്കുന്നത്. എന്നാല്‍ പി എം കിസാന്‍ ഡാറ്റാബേസില്‍ കര്‍ഷകരുടെ കൃഷിഭൂമിയുടെ വിവരങ്ങള്‍ പൂര്‍ണ്ണമായും ലഭ്യമല്ല. ഏകീകൃതമായ ഒരു ഭൂരേഖ സംവിധാനം നിലവില്‍ രാജ്യത്ത് ലഭ്യമല്ലാത്തതിനാല്‍, പി.എം.കിസാൻ ഗുണഭോക്താക്കളുടെ കൃഷിഭൂമിയുടെ വിശദാംശങ്ങൾ അതാത് സംസ്ഥാനത്തെ ഭൂരേഖകൾ ഉപയോഗിച്ച് പരിശോധിക്കുന്നതിലേക്കായി എല്ലാ സംസ്ഥാനങ്ങൾക്കും/കേന്ദ്രഭരണ പ്രദേശങ്ങൾക്കും കേന്ദ്ര സര്‍ക്കാര്‍ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, പരിശോധിച്ചുറപ്പിച്ച ഭൂരേഖകളുടെ ഡാറ്റ ദേശീയ കർഷക ഡാറ്റാബേസിലേക്ക് സംസ്ഥാനങ്ങൾ നൽകേണ്ടതുമുണ്ട്.പിഎം കിസാൻ ഡാറ്റാ ബേസ് ഉപയോഗിച്ച് ഭൂമിയുടെ വിശദാംശങ്ങളുടെ മാപ്പിംഗ് പി എം കിസാൻ ഡാറ്റാബേസുമായി കേരളത്തിലെ ഭൂരേഖ വിവരങ്ങള്‍ സംയോജിപ്പിക്കുന്നതിനുള്ള പ്രധാന വെല്ലുവിളി റവന്യൂവിന്റെ ഭൂമി ഡാറ്റാബേസിൽ ആധാർ നമ്പർ ഇല്ലാത്തതാണ്. സര്‍ക്കാര്‍ ഉത്തരവ് G.O (Rt) No.185/2022/AGRI തീയതി 07.03.2022 പ്രകാരം രൂപീകരിച്ച ഒരു ടീം സംസ്ഥാന തലത്തിൽ ഇത് നടപ്പാക്കുന്നതിന്റെ പുരോഗതി നിരീക്ഷിച്ചു വരികയാണ്. സമയബന്ധിതമായി ഭൂമിയുടെ വിവരങ്ങള്‍ PMKISAN ഡാറ്റയിലേക്ക് മാപ്പ് ചെയ്യുന്നതിന് ഗുണഭോക്താക്കളുടെ സ്വമേധയാലുള്ള ഇടപെടൽ ആവശ്യമാണ്. അതിനായി ഗുണഭോക്താക്കൾ അവരുടെ ഭൂമിയുടെ വിശദാംശങ്ങൾ AIMS പോര്‍ട്ടല്‍ വഴി ReLIS പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ പരിശോധിച്ച് ഉറപ്പിച്ച ശേഷം സമര്‍പ്പിക്കണം. ഈ ഡാറ്റ പിന്നീട് ഉദ്യോഗസ്ഥർ പരിശോധിക്കുകയും PMKISAN ഡാറ്റാബേസിലേക്ക്കും ദേശീയ കർഷക ഡാറ്റാബേസിലേക്കും നല്‍കുകയും ചെയ്യും.ഇതിലേക്കായി കൃഷി വകുപ്പ് സ്വന്തം പോര്‍ട്ടലായ എയിംസിൽ നാഷണല്‍ ഇൻഫോർമാറ്റിക്‌സ് സെന്റർ (എൻഐസി) കേരളയുടെ സാങ്കേതിക സഹായത്തോടെ ഒരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. നിലവില്‍ പി എം കിസാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ആയിട്ടുള്ളവര്‍ എയിംസ് പോര്‍ട്ടലില്‍ വികസിപ്പിച്ചിരിക്കുന്ന ഈ സംവിധാനം മുഖേന തങ്ങളുടെ കൃഷി ഭൂമിയുടെ വിശദാംശങ്ങൾ വ്യക്തിഗതമായി ചേര്‍ക്കേണ്ടതാണ്.കര്‍ഷകര്‍ AIMS പോര്‍ട്ടലില്‍ എന്താണ് ചെയ്യേണ്ടത് ? 1. കർഷകൻ ആധാർ നമ്പർ പോര്‍ട്ടലില്‍ നൽകണം.2. തുടര്‍ന്ന് പോര്‍ട്ടലില്‍ കാണിക്കുന്ന ഫോൺ നമ്പർ ശരിയാണെങ്കിൽ, “Send OTP” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക.3. പോര്‍ട്ടലില്‍ കാണിക്കുന്ന മൊബൈൽ നമ്പർ ശരിയല്ലെങ്കിൽ, പി എം കിസാൻ/എയിംസുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് നമ്പർ നൽകുക.4. “Captcha” നൽകി “Enter” ക്ലിക്ക് ചെയ്യുക.5. മൊബൈൽ നമ്പർ നൽകുക.6. പുതിയ പാസ്‌വേഡ് നൽകി പുതിയ പാസ്‌വേഡ് സ്ഥിരീകരിച്ച് “Submit” ബട്ടൺ ക്ലിക്ക് ചെയ്യുക.7. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ ലഭിച്ച “OTP” നൽകി “Submit” ക്ലിക്ക് ചെയ്യുക8. AIMS പോര്‍ട്ടലിലെ കർഷകരുടെ ഡാഷ്‌ബോർഡിൽ, “PMKisan Land Verification” ബട്ടണിൽ ക്ലിക്ക് ചെയ്യുക.9. ഭൂമിയുടെ വിശദാംശങ്ങൾ സമർപ്പിച്ചിട്ടില്ലെങ്കിൽ, “Add New Land” ബട്ടണിൽ ക്ലിക്ക് ചെയ്യുക.10. തുടര്‍ന്ന് കാണിക്കുന്ന പേജിൽ സ്വന്തം ഭൂമിയുടെ വിശദാംശങ്ങൾ ചേർത്ത് “PMKisan Land Verification” ബട്ടണിൽ ക്ലിക്ക് ചെയ്യുക.11. ആധാർ നമ്പർ നൽകി “Search” ബട്ടണിൽ ക്ലിക്കു ചെയ്യുക, തുടർന്ന് ഗുണഭോക്താവിന്‍റെ PMKISAN ഡാറ്റാബേസിൽ നല്‍കിയിട്ടുള്ള പേര് കാണാം.12. തുടര്‍ന്ന് “Verify in Land Revenue Records’ ബട്ടണിൽ ക്ലിക്കുചെയ്യുക.13. റവന്യൂ ഡാറ്റാബേസിൽ നിന്ന് ഭൂമി വിശദാംശങ്ങൾ പരിശോധിച്ച് “Submit” ബട്ടൺ ക്ലിക്ക് ചെയ്യുക. മൊബൈല്‍ നമ്പര്‍ ശരിയായിട്ടുള്ളവര്‍ 3 മുതല്‍ 7 വരെ നടപടികള്‍ അനുവര്‍ത്തിക്കേണ്ടതില്ല. അവസാന തിയതി മെയ്‌ 26

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related