ടൌലോസിലെ മെത്രാനായിരുന്ന വിശുദ്ധ സാറ്റര്‍ണിനൂസ് A.D. 257 നവംബര്‍ 29-നാണ് രക്തസാക്ഷിത്വം വരിച്ചത്. 245-ല്‍ മാര്‍പാപ്പയായ ഫാബിയാന്റെ നിര്‍ദ്ദേശപ്രകാരം വിശുദ്ധ
സാറ്റര്‍ണിനൂസ് വിശ്വാസ പ്രഘോഷണത്തിനായി റോമില്‍ നിന്നും ഗൌളിലേക്ക് പുറപ്പെട്ടു. കുറേകാലം മുന്‍പ് ഏതാണ്ട് 250-ല്‍ ടെസിയൂസും ഗ്രാറ്റുസും കോണ്‍സുലായിരിക്കെ ആള്‍സിലെ
ആദ്യ മെത്രാനായിരുന്ന വിശുദ്ധ ട്രോഫിമസ് സുവിശേഷ പ്രഘോഷണം നടത്തി വിജയം വരിച്ച സ്ഥലമായിരുന്നു ഇത്.
വിശുദ്ധ സാറ്റര്‍ണിനൂസ് ടൌലോസില്‍ തന്റെ വിശുദ്ധ സഭാഭരണം ആരംഭിച്ചു. ഫോര്‍റ്റുനാറ്റുസിന്റെ അഭിപ്രായത്തില്‍ വിശുദ്ധ സാറ്റര്‍ണിനൂസ് തന്റെ പ്രഘോഷണവും അത്ഭുതപ്രവര്‍ത്തനങ്ങളും വഴി
ധാരാളം വിഗ്രഹാരാധകരെ ക്രൈസ്തവ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ട് വന്നു. വിശുദ്ധന്റെ രക്തസാക്ഷിത്വം വരെയുള്ള ഇത്രയും വിവരങ്ങളാണ് നമുക്ക് അറിവായിട്ടുള്ളത്. വിശുദ്ധന്റെ
മരണത്തിന് ഏതാണ്ട് 50 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി അതിന്റെ രചയിതാവ് വിവരിച്ചിട്ടുള്ളത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision