പാലാ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാലാ അൽഫോൻസാ കോളജിൽ പരിസ്ഥിതി ദിനാചരണം നടത്തി. പാരിസ്ഥിതിക സംരക്ഷണത്തിനും ഹരിത കേരളം എന്ന സ്വപ്നത്തിനും വേണ്ടി പാലാ അൽഫോൻസാ കോളജിന്റെ വിവിധ വിഭാഗങ്ങൾ സംയുക്തമായി നടത്തിയ വൃക്ഷത്തൈ നടീൽ പരിപാടി വിജയകരമായി പൂർത്തിയായി.
കോളജിന്റെ എൻസിസി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ കണ്ണാടിയുറുമ്പ് സെന്റ് ജോസഫ് സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു. പൊതുഇടങ്ങളിലും വിദ്യാലയങ്ങളിലും ഫലവൃക്ഷത്തോട്ടങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച “ഏദൻ ഓഫ് എസിപി” എന്ന പദ്ധതിയുടെ ഭാഗമായാണ് ഈ വൃക്ഷത്തൈ നടീൽ സംഘടിപ്പിച്ചത്.
കോളജിന്റെ എൻഎസ്എസ് യൂണിറ്റ് അരുണാപുരം എൽപി സ്കൂളിൽ മരത്തൈകൾ നട്ടു.
ഇതോടൊപ്പം കോളജിലെ ഗാന്ധി ഫോറവും കോളജ് കാമ്പസിൽ തൈ നടീൽ നടത്തി.
യൂണിയനും സ്പോർട്സ് ന്യൂട്രീഷൻ ഡിപ്പാർട്ട്മെന്റും കൊമേഴ്സ് ഡിപ്പാർട്ടുമെന്റും ഈ പരിപാടിയിൽ പങ്കാളികളായി. ഭാവി തലമുറകൾക്ക് മലിനീകരണമില്ലാത്ത ശുദ്ധമായ പരിസ്ഥിതി ലഭ്യമാക്കുന്നതിനുള്ള ഈ ശ്രമത്തിന് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പൂർണ്ണ പിൻതുണ ലഭിച്ചു
