കുറവിലങ്ങാട്: ദേവമാതാ കോളേജ് ഫിസിക്സ് വിഭാഗവും എനർജി മാനേജ്മെന്റ് സെന്ററും കെ.എസ്.ഇ.ബി.യും കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സാമൂഹ്യബോധവത്കരത്തിനായി ഊർജ്ജകിരൺ സമ്മർ ക്യാമ്പയിൻ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മിനി മത്തായി പരിപാടി ഉദ്ഘാടനം ചെയ്തു.
കെ.എസ്.ഇ.ബി. സബ് എഞ്ചിനീയർ ശ്രീ. അനിൽകുമാർ കെ. പി. വേനൽകാലവും ഊർജ്ജ സംരക്ഷണത്തിന്റെ പ്രാധാന്യവും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ് നയിച്ചു. പരിപാടിയുടെ കോ ഓർഡിനേറ്റർ ഡോ. ടീന സെബാസ്റ്റ്യൻ, ഫിസിക്സ് വിഭാഗം മേധാവി ഡോ. സജി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിൽനിന്നുള്ള പൊതുജനങ്ങളാണ് പരിപാടിയിൽ പങ്കെടുത്തത് .
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
http://pala.vision