മനാഗ്വേ: നിക്കരാഗ്വേയിലെ പ്രസിഡന്റ് ഡാനിയേൽ ഒർട്ടേഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം ഒരു വര്‍ഷത്തിനിടെ 65 കന്യാസ്ത്രീകളെ രാജ്യത്തു നിന്നു പുറത്താക്കിയെന്ന് വെളിപ്പെടുത്തല്‍.
ലാ പ്രെൻസ പത്രത്തിന്റെ എഡിറ്റോറിയൽ ബോർഡ് അംഗവും ഗവേഷകയും അഭിഭാഷകയുമായ മാർത്ത പട്രീഷ്യ മൊലിന പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 2022 മുതൽ 2023 വരെ, 65 കന്യാസ്ത്രീകളെ വിവിധ സന്യാസ സമൂഹങ്ങളില്‍ നിന്നു പുറത്താക്കിയെന്നും ആകെ മൊത്തം 71 പേർക്ക് വിലക്ക് ലഭിച്ചിട്ടുണ്ടെന്നും മൊലിന വെളിപ്പെടുത്തി. 2018 മുതൽ രാജ്യത്ത് സഭയ്‌ക്കെതിരെ നടന്ന അഞ്ഞൂറിലധികം ആക്രമണങ്ങൾ നടന്നുവെന്ന വെളിപ്പെടുത്തലുമായി പുറത്തിറക്കിയ “നിക്കരാഗ്വേ: എ പെർസിക്യൂറ്റഡ് ചർച്ച്?” എന്ന റിപ്പോർട്ടിന്റെ രചയിതാവ് കൂടിയാണ് അഭിഭാഷക.
ഡൊമിനിക്കൻ ഓഫ് ദി അന്യൂൺസേഷൻ, മിഷ്ണറീസ് ഓഫ് ചാരിറ്റി, ട്രാപ്പിസ്റ്റ് കന്യാസ്ത്രീകൾ, സേക്രഡ് ഹാർട്ട് കുരിശിന്റെ സന്യാസിനികള്‍, ദരിദ്രരുടെ സാഹോദര്യത്തിന്റെ സഹോദരികള്‍ എന്നിവരുൾപ്പെടെ രാജ്യത്തെ വിവിധ സന്യാസ സമൂഹങ്ങളെ ഏകാധിപത്യ ഭരണകൂടത്തിന്റെ ഇടപെടല്‍ ബാധിച്ചിട്ടുണ്ട്. സുരക്ഷ കാരണങ്ങളാൽ ബാക്കിയുള്ള സന്യാസ സമൂഹങ്ങളെ പരാമർശിക്കുന്നില്ലായെന്നും ഏകാധിപത്യത്തിന് എന്തിനും പ്രാപ്തമാണെന്ന് അറിയാമെന്നും മാനസികമായ അക്രമത്തിലൂടെയാണ് ഭൂരിഭാഗവും കന്യാസ്ത്രീകളെ പുറത്താക്കിയതെന്നും മാർത്ത പട്രീഷ്യ പറഞ്ഞു.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision