നോമ്പ് മൂന്നാം വെള്ളി (വി.മർക്കോസ് : 12:18-27)
വിശുദ്ധ ലിഖിതങ്ങൾ മനസിലാക്കുന്നതിലും വ്യാഖ്യാനിക്കുന്നതിലും സംഭവിക്കുന്ന പിഴവുകൾ വർദ്ദിച്ചു വരുന്നു. ബുദ്ധിയിൽ അന്ധകാരം നിറഞ്ഞ് ദൈവത്തെയും ദൈവിക കാര്യങ്ങളെയും തള്ളി പ്പറഞ്ഞ് എല്ലാറ്റിനെയും ചോദ്യം ചെയ്യുന്ന തലമുറ സദുക്കായ മനസ്ഥിതിയിൽ തന്നെയാണ് ചരിക്കുക. ജീവിതത്തെ നവീകരിച്ച് ദൈവസ്നേഹത്തിന്റെ ആഴത്തിലേയ്ക്ക് ഹൃദയത്തെ ചേർത്ത് പിടിക്കാം. ജീവനുള്ള ദൈവത്തിന്റെ ജീവനുള്ള മകനായി / മകളായി വ്യാപരിക്കാം.