ശ്ലീഹാ നാലാം ബുധൻ പത്രോസ്, പൗലോസ് ശ്ലീഹന്മാർ (വി.മത്തായി : 16:13-19) നീ ഭൂമിയിൽ കെട്ടുന്നതെല്ലാം സ്വർഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും.നീ ഭൂമിയിൽ അഴിക്കുന്നത് എല്ലാം സ്വർഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും. സംശയാലുവായ ശിമയോനിൽ നിന്ന് ഉറപ്പുള്ള പാറയായ പത്രോസാക്കി മാറ്റിയതമ്പുരാൻ പത്രോസിനു നല്കിയ അനുഗ്രഹങ്ങൾ വലുതാണ്. സ്വർഗ്ഗരാജ്യത്തിന്റെ താക്കോൽ – തുറക്കാനും അടയ്ക്കാനും ഉള്ള അധികാരമാണല്ലോ അത്. ശിമയോനിൽ നിന്ന് പത്രോസിലേയ്ക്കുള്ള ദൂരം “നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണെന്ന “വിശ്വാസപ്രഖ്യാപനത്തിൽ സ്പഷ്ടമാണ്. സാവൂൾ പൗലോസായി മാറിയതും ദൈവിക ഇടപെടലിലൂടെ തന്നെ. പിന്നിട്ട വഴി വിസ്മരിച്ച് മുന്നിലുള്ളവയെ ലക്ഷ്യമാക്കിയുള്ള ഒരു പ്രയാണമായി തുടർന്നയാളുടെ ജീവിതം. ക്രിസ്തുവിനെ കണ്ടവരാരും പിൻ തിരിഞ്ഞ് നടന്നിട്ടില്ല. വിശ്വാസത്തിൽ ആഴപ്പെടാൻ വിശുദ്ധ ശ്ലീഹന്മാർ മാതൃകയാകട്ടെ.
വിശ്വാസത്തിൽ ആഴപ്പെടാൻ വിശുദ്ധ ശ്ലീഹന്മാർ മാതൃകയാകട്ടെ.
Date: