ഉയിർപ്പ് അഞ്ചാം വ്യാഴം
(വി.ലൂക്കാ:9:57-62)
സ്വർഗ്ഗരാജ്യം ആവശ്യപ്പെടുന്ന ത്യാഗങ്ങൾ ഏറ്റെടുക്കുന്നവനാണ് യഥാർത്ഥശിഷ്യൻ.
ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ ദൈവരാജ്യ ശുശ്രൂഷയിൽ വ്യാപരിക്കാൻ കഴിയുന്നവനിൽ കൃപ സമൃദ്ധമാക്കപ്പെടും. ഉപേക്ഷിച്ചവയിലേയ്ക്ക് പിൻതിരിഞ്ഞ് നോക്കുന്നവന് ഉണ്ടാകുന്ന നഷ്ടം വലുതാണ്. ക്രിസ്തുവിനെപ്പോലെ ലോകത്തിൽ ദൈവത്തോട് ചേർന്ന് നില്ക്കാം.