ക്രിസ്തുമസിന്റെ ഔദ്യോഗിക പൊതു ഒഴിവ് ദിനം ജനുവരി 7ൽ നിന്ന് ഡിസംബർ 25 ലേക്കാണ് മാറ്റിയത്.
റഷ്യയുമായുള്ള യുദ്ധം രൂക്ഷമാകുന്നതിനിടയിൽ മോസ്കോയോടും റഷ്യൻ ഓർത്തഡോക്സ് സഭയോടും അകലം പാലിക്കാൻ യുക്രെയ്ൻ തങ്ങളുടെ ക്രിസ്തുമസ് ദിനം ഔദ്യോഗികമായി ഇതുവരെ ആഘോഷിച്ചിരുന്ന ജനുവരി 7ൽ നിന്ന് ഡിസംബർ 25ലേക്ക് മാറ്റി.
യുക്രെയ്നിൽ പോരാടുന്ന റഷ്യൻ കൂലിപ്പട്ടാളം പോളിഷ് അതിർത്തിയിലേക്ക് നീങ്ങുന്നതായും യുദ്ധം രൂക്ഷമാകുന്നതായുമുള്ള വാർത്തകൾ പരക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് പ്രതീകാത്മകമായ ഈ നീക്കം നടന്നത്. റഷ്യ൯ വാഗ്നർ കൂലിപ്പട്ടാള സംഘത്തിലെ നൂറോളം സൈനികർ പോളിഷ് അതിർത്തിക്ക് സമീപത്തുള്ള ബെലാറസ് നഗരമായ ഗ്രോഡ്നോയിലേക്ക് നീങ്ങിയതായി പോളിഷ് പ്രധാനമന്ത്രി മത്തേവൂസ് മൊറാവിയേക്കി പറഞ്ഞു. മുൻ വാർസോ ഉടമ്പടി അംഗവും 1999 മുതൽ യുഎസിന്റെ നേതൃത്വത്തിലുള്ള നാറ്റോ സൈനിക സഖ്യത്തിലെ പൂർണ്ണ അംഗവുമായ പോളണ്ട്, യുക്രെയ്നിലെ യുദ്ധം തങ്ങളുടെ പ്രദേശത്തേക്ക് വ്യാപിക്കാൻ സാധ്യതയുണ്ടെന്ന ആശങ്കയിലാണ്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision