കോവിഡ് എന്ന മഹാമാരിയുടെ വ്യാപനത്തിനുശേഷം നിർത്തിവച്ചിരുന്ന ക്രിസ്മസ് കരോൾ കുവൈത്തിൽ സീറോ മലബാർ സഭാ അംഗങ്ങളുടെ കൂട്ടായ്മയായ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിൻറെ നേതൃത്വത്തിൽ പുനരാരംഭിച്ചു.കോവിഡ് എന്ന മഹാമാരി മൂലം കഴിഞ്ഞ മൂന്നു വർഷക്കാലമായി നടത്തുവാൻ സാധിക്കാതിരുന്ന ക്രിസ്തുമസ് കരോൾ കുവൈറ്റിൽ ഡിസംബർ എട്ടാം തീയതി അമലോൽഭവ മാതാവിൻറെ തിരുനാൾ ദിനത്തിൽ കുവൈറ്റ് കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുനരാരംഭിച്ചു.കുവൈറ്റിലെ അബ്ബാസിയായിൽ നിരവധി സീറോ മലബാർ സഭാ അംഗങ്ങളുടെ ഭവനങ്ങൾ സന്ദർശിച്ചാണ് കരോൾ നടത്തിയത്. കരോൾ ഭവന സന്ദർശന പരിപാടിയിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടെ നൂറുകണക്കിന് അംഗങ്ങൾ പങ്കുചേർന്നു.വളരെ ആവേശപൂർണ്ണമായ രീതിയിലാണ് അംഗങ്ങൾ ഇതിനായിട്ടുള്ള തയ്യാറെടുപ്പുകൾ നടത്തിയത്. യേശുക്രിസ്തുവിന്റെ ജനനത്തിന്റെ അനുസ്മരണമായി നടത്താറുള്ള കരോൾ വരുംദിവസങ്ങളിൽ കുവൈറ്റിലെ മറ്റ് സീറോ മലബാർ സഭാ അംഗങ്ങളുടെ ഭവനങ്ങൾ സന്ദർശിക്കുവാൻ ആയിട്ടാണ് പദ്ധതി ഇട്ടിരിക്കുന്നത്.
കുവൈത്തിൽ ക്രിസ്മസ് കരോൾ പുനരാരംഭിച്ചു
Date: