കോവിഡിനെതിരെ അന്തിമ വിജയം നേടിയെന്ന് ചൈന

Date:

ബീജിങ്: കോവിഡിനെതിരെ അന്തിമ വിജയം നേടിയെന്ന അവകാശവാദവുമായി ചൈന. സർക്കാറിന്റെ ഔദ്യോഗിക പത്രമാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്ത് വിട്ടത്. ചൈനയിലെ കോവിഡ് സ്ഥിതി സംബന്ധിച്ച വസ്തുകളും അതിനെ പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികളും ചൈന വിശദീകരിക്കുന്നുണ്ട്.കഴിഞ്ഞ മാസം മുതലാണ് കടുത്ത കോവിഡ് നിന്ത്രണങ്ങൾ ചൈന ഒഴിവാക്കിയത്. 1.4 ബില്യൺ ജനങ്ങൾ കോവിഡിനെതിരെ സ്വാഭാവിക പ്രതിരോധം ആർജിച്ചതിനെ തുടർന്നായിരുന്നു നടപടി. അതേസമയം, ചൈനയിൽ കോവിഡ് ബാധ രൂക്ഷമാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.കോവിഡ് മരണങ്ങൾ മൂലം ശവദാഹം നടത്തുന്ന സ്ഥലങ്ങൾ കനത്ത തിരക്ക് അനുഭവപ്പെടുന്നതായും പാശ്ചാത്യ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം, കോവിഡ് നയം മാറ്റിയതിന് ശേഷം മരണങ്ങളിൽ വലിയ കുറവുണ്ടെന്നാണ് ചൈന അവകാശപ്പെടുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

എം.സി റോഡിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ച് അപകടം

എം.സി. റോഡിൽ അടൂർ വടക്കടത്തുകാവിൽ കെഎസ്ആർടിസി ബസും പിക്ക് അപ്പും കൂട്ടിയിടിച്ചുണ്ടായ...

ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ സഞ്ജു സാംസൺ വെടിക്കെട്ട് , സെഞ്ച്വറിയിലേക്ക്

ഇന്ത്യ ബിയ്ക്കെതിരായ മത്സരത്തിൽ സഞ്ജു 83 പന്തിൽ 89 റൺസുമായി ക്രീസിൽ...

108 സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചു; മന്ത്രി വീണാ ജോർജ്

ഓണക്കാലത്ത് വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാരവും, സുരക്ഷയും ഉറപ്പുവരുത്തുന്നതിനായി ഭക്ഷ്യ...