മറ്റക്കര: പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടയിൽ വോട്ടർമാർക്കിടയിലേക്ക് വ്യത്യസ്തമായ രീതിയിൽ ഇറങ്ങിച്ചെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ. മറ്റക്കരയിൽ യുവാക്കൾ ക്രിക്കറ്റ് കളിക്കുന്നതിനിടയിലേക്ക് എത്തിയ ചാണ്ടി ഉമ്മൻ അവർക്കൊപ്പം ബാറ്റ് വീശിയത് പ്രവർത്തകർക്കും നാട്ടുകാർക്കും ആവേശമായി.
സാധാരണക്കാരിലും യുവാക്കളിലും ഒരാളായി ഇറങ്ങിച്ചെന്ന സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് മറ്റക്കരയിലെ യുവാക്കൾ വരവേറ്റത്. തന്റെ പിതാവ് ഉമ്മൻ ചാണ്ടി കാത്തുസൂക്ഷിച്ച ജനകീയ ബന്ധം അതേപടി പിന്തുടരുന്ന ചാണ്ടി ഉമ്മന്റെ ലളിതമായ ഇടപെടലുകൾ പ്രചാരണ രംഗത്ത് വലിയ ശ്രദ്ധ നേടുകയാണ്.















