‘ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടും’; കുപ്രചരണങ്ങൾക്ക് ജനം തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ

Date:

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മൻ ചരിത്ര വിജയം നേടുമെന്ന് സഹോദരി അച്ചു ഉമ്മൻ. കുപ്രചരണങ്ങൾക്ക് ജനം തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചാണ്ടി ഉമ്മൻ എന്ന രാഷ്ട്രീയക്കാരന് നൽകിയ അംഗീകാരമാണ് യുഡിഎഫ് സ്ഥാനാർത്ഥിത്വമെന്ന് പറഞ്ഞ അച്ചു ഉമ്മൻ, പുതുപ്പള്ളിയിൽ വികസന മുരടിപ്പെന്ന ആരോപണത്തിനും മറുപടി നല്‍കി. വികസനവും കരുതലും ഒരുമിച്ച് കൊണ്ടുപോയത് കൊണ്ടാണ് 53 വർഷം ഉമ്മൻചാണ്ടി പുതുപ്പള്ളിയെ പ്രതിനിധീകരിച്ചതെന്ന് അച്ചു ഉമ്മൻ കൂട്ടിച്ചേര്‍ത്തു.

ഉമ്മൻചാണ്ടി ജീവിച്ചിരുന്ന കാലത്ത് ഒരുപാട് നുണകൾ കൊണ്ട് വേട്ടയാടപ്പെട്ടിരുന്നു. എല്ലാ കുപ്രചരണങ്ങൾക്കും പുതുപ്പള്ളിയിലെ ജനം മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ പറഞ്ഞു. അന്ത്യ യാത്രയിൽ വന്ന ജനങ്ങൾ ആരും വിളിച്ചിട്ട് വന്നതല്ല. ഇനിയും ഉമ്മൻചാണ്ടിയെ ആക്ഷേപിക്കാനാണ് ശ്രമമെങ്കിൽ ജനങ്ങൾ തന്നെ മറുപടി നൽകുമെന്ന് അച്ചു ഉമ്മൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മുഴുവൻ സമയപ്രചാരണത്തിന് ഉണ്ടാവുമെന്നും അച്ചു ഉമ്മൻ കൂട്ടിച്ചേര്‍ത്തു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
👉 more https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...

മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം തള്ളി സമരസമിതി

ജുഡീഷ്യല്‍ കമ്മിഷനെ വെയ്ക്കുന്നത് പ്രശ്‌ന പരിഹാരം നീണ്ടുപോകാന്‍ ഇടയാക്കുമെന്ന് പ്രവര്‍ത്തകര്‍ വ്യക്തമാക്കി....