സർട്ടിഫിക്കറ്റ് ഇൻ യൂത്ത് ആനിമേഷൻ’ ഓൺലൈൻ പരിശീലന പരിപാടിയുമായി പറോക് ഗവേഷണ കേന്ദ്രം

spot_img
Array

Date:

തൃശ്ശൂർ: സ്വയം മനസിലാക്കാനും വളരാനും കുടുംബത്തിന്റെയും സഭയുടെയും സമൂഹത്തിന്റെയും വളർച്ചയിൽ തങ്ങളുടേതായ പങ്കുവഹിക്കാനും ആനന്ദത്തോടെ ക്രിസ്തീയ ജീവിതം നയിക്കാനും യുവജനങ്ങളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ യുവജന ശുശ്രൂഷകരെ സഹായിക്കുന്നതിനായി, തൃശ്ശൂർ മേരിമാത മേജർ സെമിനാരിയിലെ പറോക് ഗവേഷണ കേന്ദ്രം ‘Certificate in Youth Animation’എന്ന ഒരു പുതിയ പഠനപരിശീലന പദ്ധതി ഒരുക്കുന്നു. യുവജന പരിശീലകരായി പ്രവർത്തിക്കാൻ താല്പര്യമുള്ള എല്ലാ വൈദികർക്കും, സമർപ്പിതർക്കും, അല്മായർക്കും, യുവജനങ്ങൾക്കും വൈദികവിദ്യാർത്ഥികൾക്കും ഈ കോഴ്സിൽ പങ്കെടുക്കാവുന്നതാണ്.

2015 മുതൽ വൈദികരുടെയും സമർപ്പിതരുടെയും അല്മായ നേതാക്കളുടെയും അജപാലന പരിശീലനത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ട്, നൂറിലധികം ഹ്രസ്വകാല പരിശീലനങ്ങൾ പറോക് സംഘടിപ്പിച്ചിരുന്നു. ‘Diploma in Pastoral Leadership’ എന്ന പ്രോഗ്രാമിൽ 3 ബാച്ചുകളിലായി പങ്കെടുത്ത നിരവധി പേർ പ്രോഗ്രാം ഏറെ ഉപകാരപ്രദമാണെന്ന് അഭിപ്രായപ്പെടുകയുണ്ടായി. കാലികപ്രസക്തവും ഫലപ്രദവും സഭയോട് ചേർന്നുനിൽക്കുന്നതുമായ യുവജന നേതൃത്വത്തെ വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ്, ഈ പുതിയ കോഴ്സ് ഒരുക്കിയിരിക്കുന്നത്.

2023 ജൂൺ മുതൽ 2023 നവംബർ വരെ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലൂടെയാണ് ഈ പ്രോഗ്രാം സംഘടിപ്പിക്കുന്നത്. Pr-recorded video lessons നു പുറമെ എല്ലാ മാസവും രണ്ട് ദിവസങ്ങൾ (അവധി ദിനങ്ങളൊ ഞായറാഴ്ച്ചകളോ, വൈകുന്നേരങ്ങളിൽ) contact classes ഉണ്ടായിരിക്കും. യുവജനങ്ങൾക്കും, യുവജന ശുശ്രൂഷകൾക്ക് നേതൃത്വം നല്കുന്നവർക്കും ആവശ്യമായ കഴിവുകൾ വളർത്തിയെടുക്കാൻ സഹായകമായ പ്രായോഗിക പാഠങ്ങളും യൂത്ത് മിനിസ്ട്രി ഇന്റേൺഷിപ്പും വ്യക്തിപരമായ മാർഗ്ഗനിർദ്ദേശങ്ങളും residential program ഉം ഉൾപ്പെടുന്ന ഈ സർട്ടിഫിക്കറ്റ് പ്രോഗ്രാമിൽ, വിവിധ മേഖലകളിലെ 25 വിദഗ്ധർ സഹായിക്കുന്നതാണ്.

‘Certificate in Youth Animatio’ നെക്കുറിച്ചുള്ള വിശദവിവരങ്ങൾക്കും രജിസ്റ്റർ ചെയ്യുവാനും പറോക് വെബ്സൈറ്റ് www.paroc.in സന്ദർശിക്കുക. 2023 മെയ് 10 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

https://youtube.com/@palavision
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related