സാഹോദര്യത്തിന്റെ പുതിയ പാതകൾ ഒരുക്കുക

Date:

അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ ഇരുപത്തിരണ്ടാമത് പൊതുസമ്മേളനം മെയ് പതിനൊന്നു പതിനാറുവരെ റോമിൽ

അന്താരാഷ്ട്ര കാരിത്താസ് സംഘടനയുടെ ഇരുപത്തിരണ്ടാമത്  പൊതു അസംബ്ലി മെയ് മാസം പതിനൊന്നു മുതൽ റോമിൽ ആരംഭിക്കുന്നു. മെയ് പതിനാറുവരെ നീണ്ടു നിൽക്കുന്ന സമ്മേളനത്തിൽ 200 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന  162 കാരിത്താസ് സംഘടനകളെ പ്രതിനിധീകരിച്ച് നാനൂറോളം അംഗങ്ങളാണ് പങ്കെടുക്കുന്നത്. നാല് വർഷത്തിലൊരിക്കൽ സമ്മേളിക്കുന്ന പൊതു അസംബ്ലിയിൽ വച്ചാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതും.

ഈ വർഷത്തെ പൊതു അസംബ്ലിയുടെ വിഷയം “സാഹോദര്യത്തിന്റെ പുതിയ പാതകൾ കെട്ടിപ്പടുക്കുക എന്നതാണ്.” ഫ്രാൻസിസ് പാപ്പായുടെ ‘എല്ലാവരും സഹോദരങ്ങൾ’ എന്ന  ചാക്രികലേഖനത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് ഈ വിഷയം തിരഞ്ഞെടുത്തിരിക്കുന്നത്.അടുത്ത നാല് വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുന്നതിന് പുറമെ, കാരിത്താസ് സംഘടനയുടെ പ്രവർത്തനങ്ങളും സമ്മേളനം വിലയിരുത്തും.

ദരിദ്രരും, ദുർബലരുമായ ആളുകൾക്ക് വേണ്ടിയുള്ള സേവനങ്ങൾ കൂടുതൽ ഫലപ്രദമാക്കുവാനും, ഉക്രയ്‌നിലെ യുദ്ധക്കെടുതികൾ, കൊറോണ മഹാമാരിയുടെ പരിണിത ഫലങ്ങൾ, കാലാവസ്ഥ വ്യതിയാനങ്ങൾ, ഭക്ഷ്യ അരക്ഷിതാവസ്ഥകൾ എന്നിങ്ങനെയുള്ള മാനുഷിക പ്രശ്നങ്ങളെയും യോഗം അഭിസംബോധന ചെയ്യും. അസംബ്ലിയുടെ ദിവസങ്ങളിൽ വത്തിക്കാനിലെ പല ഭരണ കേന്ദ്രങ്ങളിൽ നിന്നുള്ള പ്രതിനിധികളും അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി സംസാരിക്കും.

പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
SUBSCRIBE ചെയ്യുക
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

സ്വര്‍ണവില വീണ്ടും കുതിക്കുന്നു

വിവാഹാവശ്യത്തിനായി സ്വര്‍ണമെടുക്കാനിരിക്കുന്നവരുടെ നെഞ്ചിടിപ്പേറ്റി സംസ്ഥാനത്തെ സ്വര്‍ണവില ഇന്നും കൂടി. നാല് ദിവസത്തിനിടെ...

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

കോയമ്പത്തൂരിലെ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. 73 വയസ്സായിരുന്നു. പഴശ്ശിരാജയുടെ ചരിത്രം അടയാളപ്പെടുത്തുന്ന...

കലാകിരീടം ചൂടി അരുവിത്തുറ സെന്റ്.മേരീസ്

അരുവിത്തുറ: ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തിൽ 65/65 പോയിന്റും നേടി അരുവിത്തുറ സെന്റ്....

ഛത്തീസ്ഗ്ഢിൽ ഏറ്റുമുട്ടലിൽ പത്ത് മാവോയിസ്റ്റുകളെ സൈന്യം വധിച്ചു

കഴിഞ്ഞ 7 മാസമായിട്ട് ഛത്തീസ്ഗ്ഢിൽ മാവോയിസ്റ്റുകളും സുരക്ഷാസേനയും തമ്മിൽ തുടർച്ചയായി ഏറ്റുമുട്ടൽ...