കൊമേഷ്യ ഉദ്ഘാടനം ചെയ്തു ചേർപ്പുങ്കൽ ബി വിഎം കോളേജിലെ കൊമേഴ്സ് അസ്സോസിയേഷന്റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനം അരുവിത്തുറ സെൻറ് ജോർജ് കോളേജ് അദ്ധ്യാപകനായ ശ്രി ബിനോയി സി ജോർജ് നിർവ്വഹിച്ചു. കോളേജ് പ്രിൻസിപ്പൽ റവ. ഡോ. ബേബി സെബാസ്റ്റ്യന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ റാങ്കുജേതാക്കളെ ആദരിക്കുകയും മികവുപ്രകടിപ്പിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് വിതരണംചെയ്യുകയും ച്യ്തു.ഡിപ്പാർട്ടുമെന്റ് മേധാവി ശ്രീമതി ഷീജ ജേക്കബ് ആശംസയർപ്പിച്ചു. വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.പരിപാടിയുടെ വിളംബരത്തിനായി രാവിലെ വിദ്യാർത്ഥികളുടെ ഫ്ളാഷ് മോബ് ഉണ്ടായിരുന്നു
