വിശുദ്ധ കുര്‍ബാന ആദ്യന്ത്യം സുവിശേഷമാണ് : ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്

Date:

വിശുദ്ധ കുര്‍ബാന ആദ്യന്ത്യം സുവിശേഷമാണ്-മാര്‍ കല്ലറങ്ങാട്ട്
പാലാ: വിശുദ്ധ കുര്‍ബാന ആദ്യന്ത്യം സുവിശേഷവും ദൈവവചനവുമാണെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ സാമപന ദിവസമായ ഇന്നലെ വചന സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്.
വിശുദ്ധ കുര്‍ബാന ജീവിതത്തിന്റെ പ്രധാന ഭാഗമാണ്. സഭയുടെ ആത്മാവാണ് ആരാധനക്രമം. വിശുദ്ധ കുര്‍ബാനയില്‍ വൈദികന്‍ കരങ്ങള്‍ കഴുകി വിശുദ്ധീകരിക്കുമ്പോള്‍ ദൈവജനത്തെ കൂടിയാണ് വിശുദ്ധീകരിക്കുന്നത്. ഓരോ വിശുദ്ധ കുര്‍ബാനയും നമ്മുടെ ആത്മീയ ജീവിതത്തെ കൂടുതല്‍ പരിഭോഷിപ്പിക്കുന്നു. പണ്ഡിതരല്ലെങ്കിലും വിശുദ്ധ കുര്‍ബാനയുടെ മഹത്വം മനസിലാക്കിയിരുന്ന പഴയ തലമുറയുടെ പാരമ്പര്യം നാം കാത്തുസംരക്ഷിക്കുകയും ഏറ്റെടുക്കുകയും ചെയ്യണം. വിശുദ്ധ കുര്‍ബാന ഈശോയാണെന്ന് വിശ്വസിക്കണം.
വിശുദ്ധ കുര്‍ബാനയിലെ പ്രാര്‍ഥനകള്‍ നമുക്ക് ഇഷ്ടം പോലെ കൂട്ടാനോ, കുറയ്ക്കാനോ പാടില്ല. ഓരോ വാക്കും നഷ്ടപ്പെടുത്തി കളയാതെ ഹൃദയത്തില്‍ സൂക്ഷിക്കേണ്ടതാണ്.
ചിതറിയവരെ നാം ഒന്നായി നിര്‍ത്തണം, അവിടെയാണ് സഭയായി മാറുന്നത്. യഥാര്‍ഥ പിറവി എന്നത് സുവിശേഷ വ്യാഖ്യാനമാണെന്നും ദൈവത്തേക്കുറിച്ചുള്ള അറിവാണ് പിറവിയെന്നും അദ്ദേഹം പറഞ്ഞു. തിരുവചനം ജീവിക്കണം, കുര്‍ബാന ധരിക്കണമെന്നും ബിഷപ്പ് പറഞ്ഞു.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

ഐപിഎൽ മെഗാതാരലേലത്തിന് സൗദിയിലെ ജിദ്ദയിൽ തുടക്കം

 താരലേലം ആരംഭിച്ച് അര മണിക്കൂർ പിന്നിടും മുൻപേ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും...

മുനമ്പത്ത് വഖഫിനെതിരെ പ്രതിഷേധം

മുനമ്പത്ത് വഖഫ് ബോർഡിനെതിരെ പ്രതിഷേധവുമായി സമരസമിതി. വഖഫ് ബോർഡിന്റെ കോലം കടലിൽ...

തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

അശ്രദ്ധമായി മരം മുറിച്ചു അപകടം വരുത്തിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്....

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരുക്കേറ്റു

ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക്...