വരുമാനത്തിൽ സർവ്വകാല റെക്കോർഡിട്ട് കൊച്ചി മെട്രോ. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് തലേന്ന് മാത്രം 122897 പേരാണ് മെട്രോയിൽ സഞ്ചരിച്ചത്. പുതുവർഷം പിറക്കുന്ന രാത്രി 12 മണിക്ക് പൊതുഗതാഗതത്തെ ആശ്രയിക്കുന്ന സാധാരണക്കാർക്കായി മെട്രോ സർവീസ് 1 മണി വരെ നീട്ടിയിരുന്നു. ഇതാണ് വരുമാനം ഉയരാൻ കാരണമായത്. ഡിസംബർ 31 രാത്രി 9 മണി മുതൽ ജനുവരി 1 അർധരാത്രി 1 മണി വരെ ടിക്കറ്റ് നിരക്കിൽ 50% കിഴിവും മെട്രോ നൽകിയിരുന്നു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision