പാലാ രൂപത ബൈബിൾ കൺവൻഷൻ പന്തൽ കാൽനാട്ടുകർമ്മം ബിഷപ്പ്  മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

spot_img

Date:

പാലാ: പാലാ രൂപത 41-ാമത് ബൈബിള്‍ കണ്‍വെന്‍ഷന്റെ പന്തല്‍ കാല്‍നാട്ടുകര്‍മ്മം ഇന്ന് വൈകുന്നേരം പാലാ സെന്റ് തോമസ് കോളേജ് ഗ്രൗണ്ടില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു. സ്വര്‍ഗം വരെ എത്തി നില്‍ക്കുന്ന ഗോവണിയാണ് ബൈബിള്‍ കണ്‍വെന്‍ഷനെന്ന് ബിഷപ്പ് പറഞ്ഞു. നമ്മുടെ ചിന്തകളും വികാരങ്ങളും പ്രാര്‍ഥനകളും സ്വര്‍ഗം വരെ എത്തണം. ദൈവത്തെ മുഖാമുഖം കാണാനുള്ള അവസരമാണ് ബൈബിള്‍ കണ്‍വെന്‍ഷന്‍. ചുറ്റുമുള്ളവര്‍ക്ക് അതിന്റെ അംശം പങ്കുവയ്ക്കണം. ദൈവവചനത്തിന്റെ പഠനവും പകര്‍ത്തലും പ്രഘോഷണവും വഴി മാത്രമെ ലോകത്തിന്റെ പ്രതിസന്ധികളെ മറികടക്കാന്‍ സാധിക്കൂ. മദ്യം മയക്കുമരുന്ന് തുടങ്ങിയ ലഹരികളാകുന്ന വിഗ്രഹങ്ങളെ ഉപേക്ഷിച്ച് ആത്മീയചൈതന്യത്താല്‍ നിറയണമെന്നും ബിഷപ്പ് പറഞ്ഞു.

പാലാ രൂപത 41ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ പന്തല്‍കാല്‍നാട്ടുകര്‍മ്മം പാലാ സെന്റ് തോമസ് കോളജ് ഗ്രാണ്ടില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു. പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, മോണ്‍.സെബാസ്റ്റിയന്‍ വേത്താനത്ത് തുടങ്ങിയവര്‍ സമീപം.


പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോസഫ് തടത്തില്‍, മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത്, പാലാ കത്തീഡ്രല്‍ വികാരി ഫാ. ജോസ് കാക്കല്ലില്‍, ളാലം പഴയപള്ളി
വികാരി ഫാ. ജോസഫ് തടത്തില്‍, അരുണാപുരം പള്ളി വികാരി ഫാ. മാത്യു പുല്ലു
കാലായില്‍, സെന്റ് തോമസ് കോളേജ് പ്രിന്‍സിപ്പല്‍ റവ.ഡോ. ജെയിംസ് മംഗലത്ത്, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, ഷലോം പാസ്റ്ററല്‍ സെന്റര്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പഴയപറമ്പില്‍, വിവിധ ഇടവക വികാരിമാര്‍, വൈദികര്‍, സന്യസ്തര്‍, അല്‍മായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഇവാഞ്ചലൈസേഷന്‍ ഡയറക്ടര്‍ ഫാ. ജേക്കബ് വെള്ളമരുതുങ്കല്‍, ജോര്‍ജുകുട്ടി ഞാവള്ളില്‍, സണ്ണി പള്ളിവാതുക്കല്‍, ജോണിച്ചന്‍ കൊട്ടുകാപ്പള്ളി, പോള്‍സണ്‍ പൊരിയത്ത്, ഷാജി ഇടത്തിനകത്ത്, സെബാസ്റ്റിയന്‍ കുന്നത്ത്, തോമസുകുട്ടി വാണിയപ്പുരയ്ക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഡിസംബര്‍ 19 മുതല്‍ 23 വരെയാണ് കണ്‍വെന്‍ഷന്‍.

This image has an empty alt attribute; its file name is bible-convetion-kal-nattu-1024x576.jpg
പാലാ രൂപത 41ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ പന്തല്‍കാല്‍നാട്ടുകര്‍മ്മം പാലാ സെന്റ് തോമസ് കോളജ് ഗ്രാണ്ടില്‍ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കുന്നു. പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍.ജോസഫ് തടത്തില്‍, മോണ്‍.സെബാസ്റ്റിയന്‍ വേത്താനത്ത് തുടങ്ങിയവര്‍ സമീപം.

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related