ഭാരതപ്പുഴ ‘കാടുകയറുകയാണ്’!

spot_img

Date:

ഭാരതപ്പുഴയിൽ കാടുകയറുകയാണ്. വലിയ മരങ്ങൾ, തുരുത്തുകൾ, പുൽക്കാടുകൾ. ർഷങ്ങളായി അടിഞ്ഞുകൂടിയ മണൽ തിട്ട പറമ്പാവുകയും തൊട്ടുപിന്നാലെ മരങ്ങൾ മുളച്ച് കാടുകയറുകയുമാണ്. 2 പ്രളയങ്ങൾ കഴിഞ്ഞപ്പോഴും പുഴയിലെ മണൽ തുരുത്ത് നീക്കം ചെയ്യാൻ നടപടി വേണമെന്ന് ആവശ്യമുയർന്നിരുന്നു. പ്രളയം പുഴയോര ഭാഗങ്ങളെ കാര്യമായി ബാധിച്ചതിന്റെ പ്രധാന കാരണം മണൽ തിട്ടകളും ചങ്ങണക്കാടുകൾ രൂപപ്പെട്ടതാണെന്നും അമിതമായി ഒഴുകിയെത്തിയ വെള്ളം ഉൾക്കൊള്ളാൻ പുഴയിൽ ഇടമില്ലെന്നുമായിരുന്നു പഠനങ്ങൾ. എന്നാൽ, യാതൊരു നടപടിയും ഇതുവരെയുണ്ടായിട്ടില്ല.

അല്പം ചരിത്രം
കേരളത്തിലെ രണ്ടാമത്തെ നീളം കൂടിയ നദിയാണു ഭാരതപ്പുഴ. നിള എന്നപേരിലും ഈ നദി അറിയപ്പെടുന്നു. കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ ഏറ്റവും വലിയ നദിയാണ് ഭാരതപ്പുഴ. അതെ സമയം പൂർണമായും കേരളത്തിലൂടെ ഒഴുകുന്ന നദികളിൽ വലുത് പെരിയാർ ആണ്. പശ്ചിമ ഘട്ടത്തിൽനിന്നും ഉത്ഭവിച്ച് അറബിക്കടലിൽ പതിക്കുന്ന ഭാരതപ്പുഴ 209 കിലോമീറ്റർ ദൂരം താണ്ടുന്നു. വെറുമൊരു നദി എന്നതിനേക്കാൾ ഭാരതപ്പുഴ കേരളത്തിന്റെ സാംസ്കാരിക ചിഹ്നങ്ങളിലൊന്നാണ്. പ്രകൃതി ഭംഗിയാൽ സമ്പന്നമായ നിളാ തീരങ്ങൾ ഏറെ പ്രശസ്തമാണ്. അമിതമായ മണൽ വാരൽ ഈ നദിയെ പാടെ തകർത്തു.ജലഗതാഗതത്തിന് യോഗ്യമല്ലാതാക്കി. മലയാള സാഹിത്യത്തിലും ഒട്ടേറെ മലയാളികളുടെ ജീ‍വിതത്തിലും നിളയുടെ സാന്നിധ്യം അടയാളപ്പെടുത്തുന്നുണ്ട്. പേരാർ, കോരയാർ, വരട്ടാർ, വാളയാർ എന്നീ ശുദ്ധദ്രാവിഡനാമങ്ങളും ഭാരതപ്പുഴ, നിള, ഗായത്രി, മംഗലനദി എന്നീ സംസ്കൃതനാമങ്ങളും ഈ നദിക്കുണ്ട്.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related