രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റിൽ ആശമാർക്ക് ആശ്വാസം. ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ വേതനം 1000 രൂപ വർധിപ്പിച്ചു.
വർധനവിനെ സ്വാഗതം ചെയുന്നുവെന്ന് ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. പക്ഷെ തൃപ്തി ഇല്ല. 21000 രൂപയാണ് ഡിമാൻഡ് ചെയ്തിരുന്നത്. എന്നാൽ ഓണറേറിയം വർധിപ്പിക്കേണ്ടത് സംസ്‌ഥാന സർക്കാർ ആണെന്ന് സമ്മതിക്കേണ്ടി വന്നു.
സമരം ന്യായമാണ് എന്ന് സർക്കാർ സമ്മതിച്ചു. ഇനിയും സർക്കാരിന് ആശമാരെ പരിഗണിക്കാൻ സമയം ഉണ്ട്.












