അരുവിത്തുറ: ഭാരത അപ്പസ്തോലനായ വിശുദ്ധ തോമാശ്ലീഹായാൽ സ്ഥാപിതമായ അരുവിത്തുറ പള്ളിയിൽ 2022 ഡിസംബർ 10 ആം തീയതി “അരുവിത്തുറയും മാർതോമ്മാ നസ്രാണി പാരമ്പര്യവും എന്ന വിഷയത്തെ ആസ്പദമാക്കി ഒരു ഏകദിന ചരിത്ര പഠനശിബിരം സംഘടിപ്പിക്കുന്നു. പാരമ്പര്യങ്ങളിലും ചരിത്ര രേഖകളിലും രേഖപ്പെടുത്തിയിരിക്കുന്ന ഈരാറ്റിട, ഈരാപ്പൊലി എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന അരുവിത്തുറയുടെ മാർ തോമ്മാ പാരമ്പര്യം കൂടുതൽ മനസ്സിലാക്കുന്നതിനും വരും തലമുറയ്ക്ക് കൈമാറുന്നതിനും വേണ്ടിയാണ് ഈ ശിബിരം സംഘടിപ്പിച്ചിരിക്കുന്നത്. അരുവിത്തുറ പള്ളി മുന്നോട്ട് വച്ചിരിക്കുന്ന ആത്മീയ, സാമൂഹിക സാംസ്കാരിക നവീകരണ പദ്ധതിയായ സഹദായുടെ ഭാഗമായ സുകൃത പൈതൃക വേദിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പഠനശിബിരം ഡിസംബർ 10 ആം തിയതി ശനിയാഴ്ച 9 മണിക്ക് അരുവിത്തുറ പള്ളി പാരീഷ് ഹാളിൽ പാലാ രൂപത മെത്രാൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. പാലാ രൂപത വികാരി ജനറാൾ റവ. ഡോ. സെബാസ്റ്റ്യൻ വേത്താനത്ത് അനുഗ്രഹ പ്രഭാഷണം നടത്തും. വികാരി റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത പഹിക്കും. പൗരസ്ത്യ വിദ്യാപീഠം മുൻ പ്രൊഫസറും നല്ലതണ്ണി മാർതോമ്മാശ്ലീഹാ ദയാറ സ്ഥാപകനുമായ റവ. ഡോ. സേവ്യർ കൂടപ്പുഴ ആമുഖ പ്രഭാഷണം നിർവഹിക്കും. തുടർന്ന് കോതമംഗലം രൂപത വികാരി ജനറലും ജെഎൻയു മുൻ പ്രൊഫസറുമായ റവ. ഡോ. പയസ് മലേക്കണ്ടത്തിൽ മാർ തോമ്മാ ക്രിസ്ത്യാനികളും അരുവിത്തുറയും എന്ന വിഷയത്തിലും പൗരസ്ത്യ വിദ്യാപീഠം പ്രൊഫസർ റവ. ഡോ. ജയിംസ് പുലിയുമ്പിൽ അരുവിത്തുറ സാമൂഹിക സാമ്പത്തിക പശ്ചാത്തലം ഒന്നാം നൂറ്റാണ്ട് എന്ന വിഷയത്തിലും പാലാ സെൻ്റ് തോമസ് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷൻ വൈസ് പ്രിൻസിപ്പൽ ഡോ. ടി. സി. തങ്കച്ചൻ കേരളത്തിലെ വിദ്യാഭ്യാസ മുന്നേറ്റം അരുവിത്തുറയുടെ വളർച്ച എന്ന വിഷയത്തിലും കുറുംപ്പുന്തറ സെൻ്റ് സേവ്യേഴ്സ് വൊക്കേഷണൽ ഹയർ സെക്കൻഡറി അദ്ധ്യാപകൻ അനിൽ മാനുവൽ കുടക്കച്ചിറ അന്തോണി കത്തനാർ – സമുദായ സ്നേഹി, അരുവിത്തുറ പള്ളി മുൻ വികാരി, പ്ലാശനാൽ ദയാറയുടെ സ്ഥാപകൻ എന്ന വിഷയത്തിലും ക്ലാസ് നയിക്കും. സമാപന സമ്മേളനം ഉച്ചകഴിഞ്ഞ് നാലിന് പാലാ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പലും ചരിത്രകാരനുമായ റവ. ഡോ. ജയിംസ് മംഗലത്ത് ഉദ്ഘാടനം ചെയ്യും. എഫ് സി സി പ്രൊവിൻഷ്യൽ ഹൗസ് സുപ്പീരിയർ റവ. സിസ്റ്റർ ജെസി മരിയ, പ്രൊഫ. ഡോ. സണ്ണി കുര്യാക്കോസ്, പാലാ രൂപത എസ് എം വൈഎം മുൻ ഡയറക്ടർ ഫാ. സിറിൽ തയ്യിൽ, സെൻ്റ് ജോർജ് കോളേജ് പ്രിൻസിപ്പൽ പ്രഫ. ഡോ. സിബി ജോസ്ഥ് എന്നിവർ മോഡറേറ്റർമാരായിരിക്കും. അസി. വികാരിമാരായ ഫാ. ആൻ്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, ഫാ. ജോർജ് പുല്ലു കാലായിൽ, ഫാ. സെബാസ്റ്റ്യൻ നടുത്തടം, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ, ജനറൽ കൺവീനർ ഡോ. റെജി മേക്കാടൻ, ഡോ. ആൻസി വടക്കേച്ചിറയത്ത്, ജയ്സൺ കൊട്ടുകാപ്പള്ളിൽ, ഉണ്ണിക്കുഞ്ഞ് വെള്ളൂക്കുന്നേൽ, ബിനോയി വലിയവീട്ടിൽ എന്നിവർ നേതൃത്വം നൽകും. ഫോൺ: 9447572414, 9447037594.
അരുവിത്തുറയും മാർതോമ്മാ നസ്രാണി പാരമ്പര്യവും ഏകദിന ചരിത്ര പഠനശിബിരം
Date: