യെരേവാൻ: വിവാദ ഭൂമിയായ നാഗോര്‍ണോ – കരാബാക്ക് മേഖലയിലെ ഏതാണ്ട് 1,20,000-ലധികം വരുന്ന അര്‍മേനിയന്‍ ക്രൈസ്തവര്‍, ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ അസര്‍ബൈജാന്‍ ഏര്‍പ്പെടുത്തിയ ഉപരോധത്തില്‍ ഭക്ഷണവും, മരുന്നുമില്ലാതെ കുടുങ്ങിക്കിടക്കുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ട്.
‘കാത്തലിക് ന്യൂസ് ഏജന്‍സി’യാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അമേരിക്കയിലെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യ കമ്മീഷന്റെ മുന്‍ അംബാസഡര്‍ സാം ബ്രൗണ്‍ബാക്ക് വസ്തുതകള്‍ നേരിട്ട് മനസ്സിലാക്കുന്നതിനായി സമീപകാലത്ത് അര്‍മേനിയ സന്ദര്‍ശിച്ചതിന് ശേഷം നല്‍കിയ അഭിമുഖത്തില്‍ ക്രൈസ്തവരെ മേഖലയില്‍ നിന്നും തുടച്ചു നീക്കുന്നതിന്റെ ഭാഗമായി ഉപരോധം വഴി അസര്‍ബൈജാന്‍ നാഗോര്‍ണോ-കാരബാഖ് മേഖലയെ ക്രൂരമായി കൊലപ്പെടുത്തുകയാണെന്ന് വെളിപ്പെടുത്തിയിരുന്നു.
മേഖലയെ ജീവിതയോഗ്യമല്ലാതാക്കി മാറ്റി അവിടുത്തെ ക്രിസ്ത്യാനികളെ പലായനം ചെയ്യുവാന്‍ നിര്‍ബന്ധിതരാക്കുകയാണ് അസര്‍ബൈജാന്‍ ചെയ്യുന്നതെന്നും ബ്രൗണ്‍ബാക്ക് പറഞ്ഞിരിന്നു. ഇതിന് പിന്നാലെയാണ് ‘സിഎന്‍എ’യുടെ റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും പുരാതന ക്രിസ്ത്യന്‍ സമൂഹങ്ങളില്‍ ഒന്നാണ് അര്‍മേനിയന്‍ ക്രൈസ്തവര്‍. 1988 മുതല്‍ അര്‍മേനിയക്കാര്‍ ആര്‍ട്ട്സാക്ക് എന്ന്‍ വിളിക്കുന്ന നാഗോര്‍ണോ – കരാബാക്ക് മേഖലയെ ചൊല്ലി അര്‍മേനിയയും അസര്‍ബൈജാനും പോരാട്ടത്തിലാണ്. അര്‍മേനിയക്കാര്‍ മേഖലയെ തിരിച്ചുപിടിക്കുവാനും, അസര്‍ബൈജാന്‍ ക്രിസ്ത്യാനികളെ മേഖലയില്‍ നിന്നും തുടച്ചുനീക്കുവാനുമാണ് ശ്രമിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അര്‍മേനിയന്‍ ക്രിസ്ത്യാനികളെ വംശഹത്യക്കിരയാക്കി എന്ന കുപ്രസിദ്ധി നേടിയിട്ടുള്ള തുര്‍ക്കിയുടെ പിന്തുണയും അസര്‍ബൈജാജാന് ലഭിക്കുന്നുണ്ട്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision