ബാലവേല വിരുദ്ധ ദിനാചരണം ജൂൺ 12-ന് 

spot_img

Date:

7-നും 17-നും മദ്ധ്യേ പ്രായമുള്ള 16 കോടി ബാലവേലക്കാർ ലോകത്തിൽ.

“ലോകത്തിൽ കിശോര തൊഴിലാളികളുടെ എണ്ണം 16 കോടിയാണെന്ന് കുട്ടികളെ രക്ഷിക്കൂ” (സേവ് ദ ചിൽറൻ-Save the Children) എന്ന സംഘടന വെളിപ്പെടുത്തുന്നു.

അനുവർഷം ജൂൺ 12-ന് ബാലവേല വിരുദ്ധദിനം ആചരിക്കുന്നതിനോടനുബന്ധിച്ചാണ് ഈ സംഘടന ഈ വിവരം നല്കിയത്.

ഇക്കൊല്ലം ആചരിക്കപ്പെടുന്നത് ഇരുപത്തിരണ്ടാം ബാലവേലവിരുദ്ധ ദിനമാണ്. 7-നും 17-നും മദ്ധ്യേ പ്രായമുള്ളവരാണ് ഈ 16 കോടി കുട്ടികൾ എന്ന് സേവ് ദ ചിൽറൻ വ്യക്തമാക്കുന്നു. ഇവരിൽ ഏതാണ്ട് പകുതിയോടടുത്ത് അതായത് 7 കോടി 90 ലക്ഷവും ആരോഗ്യപരവും മാനസികവും ധാർമ്മികവുമായ വളർച്ചയെ സംബന്ധിച്ച് അപകടകരങ്ങളായ മേഖലകളിലാണ് തൊഴിലിലേർപ്പെട്ടിരിക്കുന്നതെന്നും ഈ സംഘടന വെളിപ്പെടുത്തുന്നു.

കുട്ടികളുടെ അവകാശങ്ങളെ അധികരിച്ചുള്ള ഉടമ്പടിയും അന്താരാഷ്ട്ര തൊഴിൽസംഘടനയുടെ ഉടമ്പടിയും ലോകത്തിലെ മിക്ക രാജ്യങ്ങളും ഒപ്പുവച്ച് സ്ഥിരികരിച്ചിട്ടുണ്ടെങ്കിലും ബാലവേല ഇപ്പോഴും വ്യാപകമാണ്. ആകയാൽ ഇതിനെതിരെ സംഘാതമായ പരിശ്രമം ആവശ്യമാണെന്ന് സേവ് ദ ചിൽറൻ പറയുന്നു.

സാമ്പത്തിക ചൂഷണത്തിലും അപകടകരങ്ങളായ തൊഴിലുകളിലും വിദ്യഭ്യാസ നിഷേധസാദ്ധ്യതകളിലും ആരോഗ്യവും മാനസികവും ആദ്ധ്യാത്മികവും ധാർമ്മികവും സാമൂഹ്യവുമായ അവസ്ഥ അപകടപ്പെടുത്തപ്പെടുന്നതിലും നിന്ന് സംരക്ഷിക്കപ്പെടാനുള്ള കുട്ടികളുടെ അവകാശത്തിൻറെ ധ്വംസനമാണ് ബാലേവലയെന്നും ഈ സംഘടന വ്യക്തമാക്കുന്നു.

ന്യൂസ് ദിവസേന ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/GKf2ow9DTIBEOAhaSLrGs7
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision
Website pala.vision

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img

LEAVE A REPLY

Please enter your comment!
Please enter your name here

spot_img
spot_img

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related