അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. സമംഗൻ പ്രവിശ്യയുടെ മധ്യഭാഗത്തുള്ള അയ്ബാക്ക് നഗരത്തിലുണ്ടായ സ്ഫോടനത്തിൽ 15 പേർ കൊല്ലപ്പെട്ടു. 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. അയ്ബാക്ക് നഗരത്തിലെ ജഹ്ദിയ സെമിനാരിയിലാണ് സ്ഫോടനം ഉണ്ടായതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഉച്ചകഴിഞ്ഞ് പ്രാർത്ഥനയ്ക്കിടെയാണ് സ്ഫോടനമുണ്ടായതെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
