spot_img

അകലക്കുന്നിൽ ജനസാഗരം; മരവിച്ച പദ്ധതികൾക്ക് പുതുജീവൻ നൽകുമെന്ന് ചാണ്ടി ഉമ്മന്റെ ഉറപ്പ്

Date:

പുതുപ്പള്ളി: അകലക്കുന്നിന്റെ അരികിലെത്തിയ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ചാണ്ടി ഉമ്മന് അകമഴിഞ്ഞ പിന്തുണയുമായി വോട്ടര്‍മാര്‍. പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് പര്യടനത്തിന്റെ സ്വീകരണ കേന്ദ്രങ്ങളിലെല്ലാം സ്ത്രീകളും കുട്ടികളുമടക്കം വന്‍ ജനക്കൂട്ടം ആവേശോജ്ജ്വലമായ വരവേല്‍പ്പു നല്‍കി. പത്തു വര്‍ഷം സംസ്ഥാനം ഭരിച്ച ഇടതുസര്‍ക്കാര്‍ ഉമ്മന്‍ചാണ്ടി സ്ഥാപിച്ച ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിനെ തകര്‍ന്നെന്ന് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ പറഞ്ഞു.

ഇന്‍സ്റ്റിറ്റ്യൂട്ടിനായി കൊണ്ടുവന്ന പദ്ധതികളെല്ലാം ഈ സര്‍ക്കാര്‍ മരവിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ നാടിനോടും നാട്ടുകാരോടുമുള്ള വിരോധമാണ് ഇതിനു പിന്നില്‍. കെടുകാര്യസ്ഥതമൂലം നിലവില്‍ ഡയറക്ടര്‍ ബോര്‍ഡ് പോലുമില്ലാത്ത സ്ഥിതിയിലേക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് എത്തിയെന്നും യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ഫിലിം ഇന്‍സ്റ്റിറ്റിയുട്ട് അടക്കം പുതുപ്പള്ളിയില്‍ മരവിച്ചിരിക്കുന്ന എല്ലാ വികസന പദ്ധതികള്‍ക്കും പുതുജീവന്‍ നല്‍കുമെന്ന് ചാണ്ടി ഉമ്മന്‍ പറഞ്ഞു. ചെങ്ങളം ജംഗ്ഷനില്‍ നിന്ന് ആരംഭിച്ച പര്യടനം യുഡിഎഫ് ജില്ല കണ്‍വീനര്‍ ഫില്‍സണ്‍ മാത്യു ഉദ്ഘാടനം ചെയ്തു.

കെപിസിസി ജന. സെക്രട്ടറി ജോഷി ഫിലിപ്പ് അധ്യക്ഷനായി. കുഞ്ഞ് പുതുശേരി, ബിജു പറമ്പകം എന്നിവര്‍ പ്രസംഗിച്ചു. ക്ടാക്കുഴി, കാഞ്ഞിരമറ്റം, തെക്കുംതല, കരിമ്പാനി, മഞ്ഞാമറ്റം, നെല്ലിക്കുന്ന്, കിഴുചിറകുന്ന്, പട്യാലിമറ്റം നെല്ലിമക്കുഴി തുടങ്ങി 22 കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി മണല്‍ ജംഗ്ഷനില്‍ സമാപിച്ചു. രാവിലെ സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്‍ കുട്ടനാട് നിയോജകമണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി റെജി ചെറിയാനൊപ്പം സൈക്കിള്‍ റോഡ് ഷോയില്‍ പങ്കെടുത്തു. തുടര്‍ന്ന് കോട്ടയം എന്‍എസ്എസ് താലൂക്ക് യൂണിയന്‍ കരയോഗം, ദേവലോകം ഓര്‍ത്തഡോക്‌സ് അരമന എന്നിവടങ്ങളും സന്ദര്‍ശിച്ചു.

spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related