മാർ ജോസഫ് പവ്വത്തിലിന്റെ സഭാദർശനം അതിന്റെ തനിമയിൽ സ്വീകരിക്കാൻ അവസരം ലഭിച്ച രൂപതയാണ് കാഞ്ഞിരപ്പള്ളി എന്ന് അനുസ്മരിച്ച് കാഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി പാസ്റ്ററൽ സെന്റർ ഓഡിറ്റോറിയത്തിൽ നടത്തപ്പെട്ട, മാർ ജോസഫ് പവ്വത്തിൽ അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
സുവിശേഷത്തിന്റെ ചൈതന്യം ജീവകാരുണ്യ സാമൂഹിക സേവനമേഖലയിലൂടെ പകർന്ന് രൂപതയുടെ സമഗ്രവളർച്ചക്ക് അടിസ്ഥാനമിട്ടത് ദീർഘവീക്ഷിയായ പവ്വത്തിൽ പിതാവായിരുന്നു എന്ന് മാർ ജോസ് പുളിക്കൽ പറഞ്ഞു. ബിഷപ്പ് മാർ മാത്യു അറയ്ക്കൽ അനുസ്മരണ സന്ദേശം നൽകി. സമ്മേളനത്തിൽ മാർ ജോസഫ് പവ്വത്തിലിനെക്കുറിച്ചുള്ള ഓർമ്മകൾ അദ്ദേഹത്തോടൊപ്പം ശുശ്രൂഷ ചെയ്ത വൈദികർ പങ്കുവച്ചു.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision