ലക്സംബർഗ് ഭരണാധികാരി ഗ്രാൻഡ് ഡ്യൂക്ക് ഗ്വെയിലും അഞ്ചാമനും പ്രഭ്വി സ്റ്റെഫാനിയും വത്തിക്കാനിലെ അപ്പസ്തോലിക കൊട്ടാരത്തിൽ പരിശുദ്ധ മാർപാപ്പയെ സന്ദർശിച്ചു. ജനുവരി 23-നായിരുന്നു രാജാവും രാജ്ഞിയും തങ്ങളുടെ മക്കളോടൊപ്പം വത്തിക്കാനിലെത്തിയത്. രാജകുടുംബാംഗങ്ങളെ പരിശുദ്ധ പിതാവ് ഹൃദ്യമായി സ്വീകരിച്ചു.
തുടർന്ന് വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ, അന്താരാഷ്ട്ര സംഘടനകളുമായുള്ള ബന്ധങ്ങളുടെ സെക്രട്ടറി മോൺസിഞ്ഞോർ പോൾ റിച്ചാർഡ് ഗല്ലാഘർ എന്നിവരുമായും രാജകുടുംബം കൂടിക്കാഴ്ച നടത്തി.












