നോമ്പ് അഞ്ചാം തിങ്കൾ (വി.ലൂക്കാ:18:18-25)
നല്ലവനായ ദൈവത്തിലേക്ക് അടുക്കാൻ തടസ്സമായി നിൽക്കുന്നതിനെ കണ്ടെത്തുക എന്നത് പ്രധാനമാണ്.
ധനമായോ ബന്ധങ്ങളായോ ലൗകിക താൽപര്യങ്ങ ളായോ നിലനിൽക്കുന്ന തടസ്സങ്ങൾ കണ്ടെത്തുവാനും നീക്കുവാനും സ്വയം പരിശ്രമിക്കുന്നവനെദൈവം കടാക്ഷിക്കും.നിയമാനുഷ്ഠാനങ്ങളുടെയും കൽപ്പനകളുടെ തലത്തിന് അപ്പുറത്തേക്ക് കടന്ന് ദൈവത്തോട് ആന്തരികമായും ബാഹ്യമായും നമ്മെ ബന്ധിക്കുവാൻ സാധിക്കണം.
ഇനിയും നിനക്കൊരു കുറവുണ്ട് എന്ന് നമ്മെ നോക്കി ക്രിസ്തുപറയുവാൻ ഇടവരാതിരിക്കട്ടെ .
എന്റെ കർത്താവായ യേശുക്രിസ്തുവിനെ പറ്റിയുള്ള ജ്ഞാനം കൂടുതൽ വിലയുള്ളതാകയാൽ സർവ്വവും നഷ്ടമായിത്തന്നെ ഞാൻ പരിഗണിക്കുന്നു എന്ന പൗലോസ് അപ്പസ്തോലന്റെ വചനം നമുക്ക് ഓർമ്മിക്കാം.