പാർലമെന്റിന്റ ശീത കാല സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ തീവ്ര പട്ടിക പരിഷ്കരണം സർക്കാരിനെതിരെ പ്രധാന ആയുധമാക്കാൻ ഇന്ത്യ സഖ്യം. സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ കോൺഗ്രസും, ടിഎംസിയും അടക്കമുള്ള പാർട്ടികൾ വിഷയം ഉന്നയിച്ചു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിലും, എസ്ഐആർ പ്രതിപക്ഷത്തിന്റെ മുഖ്യ അജണ്ടയായി ഉയർന്നു വരും എന്ന് ഉറപ്പായി. എസ്‌ഐആർ വിഷയം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷ പാർട്ടികൾ ഏകകണ്ഠമായി തീരുമാനിച്ചു.
സമ്മേളനത്തിന് മുമ്പായി സർക്കാർ വിളിച്ച സർവകക്ഷി യോഗത്തിൽ ഇക്കാര്യം അറിയിച്ചു. എസ്ഐആർ അവഗണിച്ചു മുന്നോട്ട് പോകാൻ അനുവദിക്കില്ലെന്ന് സമജ്വാദി പാർട്ടി നേതാവ് രാം ഗോപാലര് യാദവ് യോഗത്തിൽ അറിയിച്ചു. ഭരണപക്ഷം യോഗത്തിൽ ഇക്കാര്യത്തിൽ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല.












