അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഉയർത്തുന്ന താരിഫ് ഭീഷണികളെ പരസ്യമായി വെല്ലുവിളിക്കുന്ന നിലയിലേക്ക് ഇന്ത്യ-റഷ്യ-ചൈന സഖ്യം വളരുമോയെന്ന് ലോകം ഉറ്റുനോക്കുന്നതിനിടയിലാണ് ഷാങ്ഹായി ഉച്ചകോടി എത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, റഷ്യൻ പ്രസിഡന്‍റ് വ്ലാഡ്മീർ പുടിൻ, ചൈനീസ് പ്രസിഡന്‍റ് ഷി ജിൻ പിങ് എന്നിവർ ഒത്തുകൂടുന്ന ഉച്ചകോടി ആയതിനാൽ തന്നെ അതീവ രാഷ്ട്രീയ പ്രാധാന്യമാണ് ഷാങ്ഹായി ഉച്ചകോടിക്കുള്ളത്. അമേരിക്കൻ
തീരുവ ഭീഷണി വലിയ നിലയിൽ നേരിടുന്ന രാജ്യങ്ങളാണ് ഇന്ത്യയും ചൈനയും റഷ്യയും. ഏറ്റവും ഒടുവിൽ ഇന്ത്യക്കെതിരെ 50 ശതമാനം തീരുവ ചുമത്തിയ പശ്ചാത്തലത്തിലാണ് ഷാങ്ഹായി ഉച്ചകോടി എന്നതുകൊണ്ട് വിഷയം വലിയ തോതിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്. ജാപ്പനീസ് സന്ദർശനം ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്ന് മോദി പറഞ്ഞു. ഈ സന്ദർശനം
ആഗോളപരമായ സഹകരണത്തിന് ഊന്നൽ നൽകുന്നതാണ്. ജപ്പാനിലേക്കും ചൈനയിലേക്കുമുള്ള സന്ദർശനങ്ങൾ ദേശീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകുന്നതാണെന്നും മോദി പറഞ്ഞു. ഏഴ് വർഷങ്ങൾക്ക് ശേഷമാണ് മോദി ചൈനയിലെത്തുന്നത്. ഇന്ത്യ – ചൈന അതിർത്തി പ്രശ്നങ്ങളും സന്ദർശനത്തിൽ ചർച്ചയാകും.












