.
പാലാ: പാലാ രൂപത ഫാമിലി അപ്പസ്തോലൈറ്റിന്റെ ശുശ്രൂഷ മേഖലയായ മാതൃവേദിയുടെ നേതൃത്വത്തിൽ അൽഫോൻസാ തീർത്ഥാടനം നടത്തപ്പെട്ടു. രൂപതയിലെ 171 ഇടവകകളിൽ നിന്നുള്ള 3000 ത്തോളം മാതൃവേദി പ്രവർത്തകർ തീർത്ഥാടനത്തിന് എത്തിച്ചേർന്നു. രാവിലെ 9 30ന് ഭരണങ്ങാനം അൽഫോൻസാ ഷൈൻ റെക്ടർ റവ. ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ ഏവർക്കും
സ്വാഗതം ആശംസിച്ചു. തുടർന്ന് ജപമാല പ്രദക്ഷിണം നടത്തി. ഫാമിലി അപ്പസ്തോലറ്റ് അസി. ഡയറക്ടർ റവ. ഫാ. മാത്യു മുതുപ്ലാക്കൽ പരിശുദ്ധ കുർബാന അർപ്പിച്ചു. മാതൃവേദി ഡയറക്ടർ റവ. ഫാ. ജോസഫ് നരിതൂക്കിൽ സന്ദേശം നൽകി. വിവിധ ഇടവകകളിൽ നിന്നുള്ള പ്രവർത്തകർ ചേർന്ന് ആഘോഷമായ ജപമാല പ്രദക്ഷിണം സെൻ മേരീസ് ഫൊറോന പള്ളിയിലേക്ക് നടത്തി. ജപമാല
റാലിയുടെ സമാപനത്തിൽ ഭരണങ്ങാനം ഫൊറോന പള്ളി വികാരി റവ. ഫാ. സഖറിയാസ് ആലപ്പാട്ട് സന്ദേശം നൽകി ആശീർവദിച്ചു. പാരിഷ് ഹാളിൽ സജ്ജീകരിച്ച സ്നേഹവിരുന്നിനോട് കൂടി തീർത്ഥാടനം പര്യവസാനിച്ചു. ചടങ്ങുകൾക്ക് മാതൃവേദി രൂപതാ ഭാരവാഹികളായ ഷേർലി ചെറിയാൻ, സബീന സക്കറിയാസ്, മേഴ്സി മാണി, ലൗലി ബിനു, ഡയാന രാജു, ഭരണങ്ങാനം മേഖല യൂണിറ്റ് ഭാരവാഹികളും ചേർന്ന് നേതൃത്വം നൽകി.












