2025 ജൂൺ 05 വ്യാഴം 1199 ഇടവം 22
വാർത്തകൾ
🗞️👉 നഴ്‌സിംഗ് കോളേജുകള്‍ക്ക് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിംഗ് അംഗീകാരം ആവശ്യമില്ല
രാജ്യത്തെ ഒരു നഴ്‌സിംഗ് കോളേജിനും അംഗീകാരം നല്‍കാന്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന് അധികാരമില്ലെന്നുള്ള സുപ്രീം കോടതി ഉത്തരവ് നിലനില്‍ക്കെ തുടര്‍ച്ചയായി കോളേജുകളുടെ പട്ടിക ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചതിന് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിനും അതിന്റെ ഭാരവാഹികള്‍ക്കും എതിരെ കോടതിയലക്ഷ്യ നടപടി എടുക്കാന്‍ കര്‍ണാടക ഹൈക്കോടതി. സംസ്ഥാന സര്‍ക്കാരും സംസ്ഥാന നഴ്‌സിംഗ് കൗണ്‍സിലും ബന്ധപ്പെട്ട സര്‍വകലാശാലയുമാണ് നഴ്‌സിംഗ് കോളേജുകള്‍ക്ക് അംഗീകാരം നല്‍കേണ്ടത്. ഇത് സംബന്ധിച്ച് കര്‍ണാടകയിലെ രാജീവ്ഗാന്ധി സര്‍വകലാശാലയും പുതിയ സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
🗞️👉 അന്‍വറിനെതിരെ ടിഎംസി അഡ്‌ഹോക് കമ്മിറ്റി പ്രസിഡന്റ്
പി വി അന്‍വറിനെതിരെ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന അഡ്‌ഹോക് കമ്മറ്റി പ്രസിഡന്റ് സി ജി ഉണ്ണി. നിലമ്പൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായും സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിക്കാന്‍ അന്‍വര്‍ രണ്ട് സെറ്റ് പത്രിക സമര്‍പ്പിച്ചത് ചട്ടലംഘനമാണെന്നാണ് തൃണമൂല്‍ നേതാവിന്റെ വിമര്‍ശനം. തൃണമൂല്‍ സംസ്ഥാന നേതൃത്വത്തിന്റെ ഒപ്പില്ലാതെയാണ് അന്‍വര്‍ പത്രിക സമര്‍പ്പിച്ചതെന്നും സി ജി ഉണ്ണി പറഞ്ഞു. നിലമ്പൂര്‍ തെരഞ്ഞെടുപ്പില്‍ അന്‍വറിന്റെ ഒരു സെറ്റ് പത്രിക തള്ളുകയും തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള അവസരം നഷ്ടപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് ടിഎംസി നേതാവിന്റെ വിമര്‍ശനങ്ങള്‍.
🗞️👉 ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേട്: സിബിഐ അന്വേഷിക്കണം; വിഡി സതീശന്‍
ദേശീയപാത നിര്‍മാണത്തിലെ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ പഞ്ചപുച്ഛമടക്കി നില്‍ക്കുന്നു. പാലവരിവട്ടം പാലം പഞ്ചവടിപാലമാണ് എന്ന് പറഞ്ഞവര്‍ക്ക് ഇപ്പോള്‍ പരാതി ഇല്ലെന്നും പ്രതിപക്ഷനേതാവ് കുറ്റപ്പെടുത്തി. കേരളത്തില്‍ ദേശീയപാത നിര്‍മാണം നടക്കുന്ന എല്ലാ ജില്ലകളിലും ചീട്ടുകൊട്ടാരം പോലെ നിര്‍മിതികള്‍ തകര്‍ന്നു വീഴുകയും വിള്ളലുകള്‍ ഉണ്ടാകുകയും ചെയ്യുകയാണെന്ന് അദ്ദേഹം പറഞ്ഞു.
🗞️👉 ദേശീയപാത നിര്‍മാണം,‘2025ല്‍ തന്നെ പൂര്‍ത്തിയാക്കണം’; കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയെ കണ്ട് മുഖ്യമന്ത്രി
ദേശീയപാതാ നിര്‍മാണത്തിലെ വിവാദങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ണായക കൂടിക്കാഴ്ച. പൊതുമാരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസും ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസും കൂടിക്കാഴ്ചയില്‍ പങ്കെടുക്കുത്തു. കൂടിക്കാഴ്ച ഒരു മണിക്കൂര്‍ നീണ്ടു. ദേശീയപാത നിര്‍മ്മാണം ഡിസംബറിനകം പൂര്‍ത്തിയാക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. പോസിറ്റീവ് ആയ മറുപടി കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നല്‍കിയെന്നും വിവരമുണ്ട്.
🗞️👉 ഒന്നാം ക്ലാസ് മുതല്‍ വിദ്യാര്‍ഥികള്‍ക്ക് സൈനിക പരിശീലനം
മഹരാഷ്ട്രയിൽ സുപ്രധാന തീരുമാനവുമായി സർക്കാർ. വിദ്യാർഥികൾക്ക് സൈനിക പരിശീലനം നൽകാൻ മഹാരാഷ്ട്ര സർക്കാർ. ഒന്നാം ക്ലാസ് മുതൽ പരിശീലനം നൽകും. കുട്ടികളിൽ ദേശസ്നേഹം, അച്ചടക്കം, ശാരീരിക ക്ഷമത എന്നിവ വളർത്തുകയാണ് ലക്ഷ്യമെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. വിരമിച്ച സൈനികർ പരിശീലനത്തിൽ പങ്കാളിയാകും. ഒന്നാം ക്ലാസ് മുതലുള്ള വിദ്യാർത്ഥികൾക്ക് അടിസ്ഥാന സൈനിക വിദ്യാഭ്യാസം നൽകാനാണ് നീക്കം. പദ്ധതി വരും ദിവസങ്ങളിൽ ചടങ്ങോടെ തന്നെ സംഘടിപ്പിക്കും.
🗞️👉 പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി
മുണ്ടക്കയം : ഇളംപ്രാമലയ്ക്ക് സമീപം പൊതുസ്ഥലത്ത് നട്ടുവളർത്തിയ നിലയിൽ കണ്ടെത്തിയ കഞ്ചാവ് ചെടി പൊൻകുന്നം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.ബി ബിനുവിന്റെ നേതൃത്വത്തിൽ കണ്ടെത്തി കേസ് രജിസ്റ്റർ ചെയ്തു. 78 സെന്റീമീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയത്. പ്രതിയെ കണ്ടെത്തുന്നതിനായി ഈ സ്ഥലത്ത് വൈകുന്നേരങ്ങളിൽ വന്ന് പോകുന്നവരെയും, സ്ഥിരമായി കൂട്ടംകൂടുന്നവരെയും സംബന്ധിച്ച് അന്വേഷണം ആരംഭിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി.എ.നജീബ് , സിവിൽ എക്സൈസ് ഓഫീസർ മധു.കെ.ആർ എന്നിവരും റെയ്‌ഡിൽ പങ്കെടുത്തു.
🗞️👉 ‘മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ സഹായം നൽകണം’; കർണാടക സർക്കാരിനോട് രാഹുൽ ഗാന്ധി
ആര്‍സിബിയുടെ വിജയാഘോഷത്തിൽ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ ജീവന്‍ നഷ്ടമായ സംഭവത്തില്‍ അനുശോചനമറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. മരിച്ചവരുടെ കുടുംബങ്ങൾക്കും പരുക്കേറ്റവർക്കും മതിയായ സഹായം നൽകണമെന്ന് കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ബെംഗളൂരു അപകടത്തിൽ പ്രിയങ്ക ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. ബെംഗളൂരുവിൽ നിന്നുള്ളത് ഭയാനകമായ വാർത്ത. സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും ഹൃദയഭേദകമായ ദുരന്തമായി മാറി. സംഭവം സങ്കൽപ്പിക്കാൻ കഴിയുന്ന തിലും വേദനാജനകം.
🗞️👉 ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും അധ്യാപിക പുഴയിലേക്ക് ചാടി, ചാലക്കുടി പുഴയിൽ തെരച്ചില്‍
ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്നും യുവതി പുഴയിൽ ചാടി. നിലമ്പൂർ കോട്ടയം പാസഞ്ചറിൽ നിന്നാണ് യുവതി പുഴയിലേക്ക് ചാടിയത്. അധ്യാപികയായ സിന്ധു (സിന്തോള്‍) ആണ് പുഴയിലേക്ക് ചാടിയത്. യുവതിക്കായി ചാലക്കുടി പുഴയിൽ ഫയർഫോഴ്സിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ തിരച്ചിൽ നടക്കുന്നു. ചെറുതുരുത്തി സ്കൂളിലെ അധ്യാപികയാണ് സിന്ധു. ചാലക്കുടിയില്‍ ഇറങ്ങേണ്ട ഇവര്‍ അവിടെ ഇറങ്ങിയില്ല. തുടര്‍ന്ന് ചാലക്കുടി പുഴയ്ക്ക് മുകളിലൂടെയുള്ള മേല്‍പ്പാലത്തില്‍ ട്രെയിനെത്തിയപ്പോള്‍ ഇവര്‍ എടുത്ത് ചാടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
🗞️👉 വിക്ടറി പരേഡിനിടെയുണ്ടായ ദുരന്തം: എല്ലാവരുടേയും സുരക്ഷയാണ് പ്രധാനമെന്ന് ആര്‍സിബി
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ പ്രതികരണവുമായി വിരാട് കൊഹ്‌ലിയും ആര്‍സിബിയും. എല്ലാവരുടേയും സുരക്ഷയാണ് തങ്ങള്‍ക്ക് പ്രധാനമെന്നും സംഭവം അറിഞ്ഞയുടന്‍ തന്നെ പരിപാടിയില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നുവെന്നും ആര്‍സിബി തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലൂടെ പ്രസ്താവന പുറത്തിറക്കി. വിവരിക്കാനാകാത്ത ദുഃഖമാണ് തനിക്കുണ്ടായിരിക്കുന്നതെന്ന് ആര്‍സിബിയുടെ പോസ്റ്റ് പങ്കുവച്ചുകൊണ്ട് വിരാട് കൊഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
🗞️👉 മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ നൽകും, RCBക്ക് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ
RCB വിക്ടറി പരേഡിനിടെയുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് പത്ത് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് കര്‍ണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യ ആണ് ഇക്കാര്യം അറിയിച്ചത്. പരുക്കേറ്റവരുടെ ചികിത്സാച്ചെലവ് പൂർണമായും സംസ്ഥാനസർക്കാർ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് സ്വീകരണം ഒരുക്കിയത് ക്രിക്കറ്റ് അസോസിയേഷൻ. സർക്കാരിന് ഒരുതരത്തിലുമുള്ള പങ്കുമില്ലെന്ന് അദ്ദേഹം അറിയിച്ചു. നടക്കാൻ പാടില്ലാത്തതാണ് സംഭവിച്ചത്. സർക്കാർ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.













