നൈജീരിയയില്‍ ഫുലാനി ഹെര്ഡ്മാന് തീവ്രവാദികൾ നടത്തിയ ആക്രമണങ്ങളിൽ 36 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു. മകുർദി രൂപത പരിധിയില്‍ നടന്ന ആക്രമണങ്ങളുടെ വിവരങ്ങള്‍ കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡാണ് (ACN) പുറംലോകത്തെ അറിയിച്ചത്. മെയ് 24നും 26
നും ഇടയിൽ നടന്ന ആക്രമണങ്ങളില്‍ 36 ക്രൈസ്തവര്‍ കൊല്ലപ്പെടുകയും ഒന്‍പത് പേർക്ക് പരിക്കേൽക്കുകയും രണ്ട് പേരെ തട്ടിക്കൊണ്ടുപോകുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഗ്വെർ വെസ്റ്റിലെ ത്സെ ഓർബിയാം മേഖലയിലാണ് ആദ്യ ആക്രമണം നടന്നത്. ഗ്വെർ വെസ്റ്റിലെ
ആൻഡോണയിൽ മെയ് 25നു നടന്ന ആക്രമണത്തിൽ മാത്രം 20 ക്രൈസ്തവര്‍ കൊല്ലപ്പെട്ടതായി രൂപത അറിയിച്ചു. ജിംബയിലെ ആക്രമണത്തിൽ സുരക്ഷ സേന പ്രതികരിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മകുർദി രൂപതയുടെ അന്താരാഷ്ട്ര ഉപദേശക സമിതിയുടെ ചെയർമാൻ ഫാ. ഒലിവർ ഒർട്ടീസ്
പറഞ്ഞു. സായുധധാരികളായ ഫുലാനി-ജിഹാദിസ്റ്റുകൾ വെടിവെപ്പുമായി സാധാരണക്കാരായ ജനങ്ങള്‍ക്ക് ഇടയില്‍ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. നിരവധി കുടുംബങ്ങള്‍ പലായനം ചെയ്തു. അനേകം പേരുടെ കൃഷി നശിപ്പിക്കപ്പെട്ടതായും അദ്ദേഹം പറഞ്ഞു.













