കാവും കണ്ടം: കാവുകണ്ടം ചെറുപുഷ്പ മിഷൻലീഗിന്റെ ആഭിമുഖ്യത്തിൽ മാർ തോമ്മാ ശ്ലീഹായുടെ ഭാരത പ്രവേശത്തിന്റെ 1950-ാം വാർഷികം കാവും കണ്ടം പാരീഷ് ഹാളിൽ വെച്ച് ആഘോഷിച്ചു. അനുജാ വട്ടപ്പാറക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ബിനീറ്റാ ഞ ള്ളായിൽ ആമുഖ പ്രഭാഷണം നടത്തി .വികാരി ഫാ. സ്കറിയ വേകത്താനം, ജിയാ കോഴിക്കോട്ട്, ആസ്മി തെക്കേക്കര, ജോസ് തയ്യിൽ തുടങ്ങിയവർ പ്രസംഗിച്ചു.
സൺഡേ സ്കൂളിലെ ഗ്രീൻ ഹൗസ് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. മാർത്തോമാ ശ്ലീഹായുടെ ഭാരതപ്രവേശനത്തെ അനുസ്മരിപ്പിച്ചുകൊണ്ട് വിദ്യാർഥികൾ വഞ്ചിപ്പാട്ട് അവതരിപ്പിച്ചു. ഹെഡ് മാസ്റ്റർ സണ്ണി വാഴയിൽ, സിസ്റ്റർ സൗമ്യാ ജോസ് വട്ടങ്കിയിൽ, അനു സണ്ണി വാഴയിൽ, ജോജോ പടിഞ്ഞാറയിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റിയിൽ അംഗമാകുക
https://chat.whatsapp.com/LaaDUaR3VUGFfezf7dx3Em
👉 visit our website pala.vision