പോർച്ചുഗീസ് അധിനിവേശത്തെ തുടർന്ന് 1600 ആഗസ്റ്റ് മാസം 4 – ന് ‘പാദ്രൊവാദൊ ‘ അധികാരം ഇന്ത്യയിലെ (ഗോവ) ലത്തീൻ കത്തോലിക്കാ മെത്രാൻ ഭാരതത്തിലെ മാർത്തോമ്മാ ക്രിസ്ത്യാനികളുടെ മേൽ വ്യാപിപ്പിച്ചു. പോർച്ചുഗീസ് ആഗമനം വരെ ഭാരതത്തിലെ കത്തോലിക്കാ സഭക്കു ഉണ്ടായിരുന്ന തങ്ങളുടേതായ സ്വയംഭരണ സംവിധാനം അതോടെ നിർത്തലാക്കപെട്ടു. പിന്നീട് അനേക വർഷങ്ങളിലെ കേരളത്തിലെ സഭാപിതാക്കൻമാരുടെയും അത്മാവായ നേതാക്കൻമാരുടെയും ശ്രമഫലമായി എറണാകുളം അതിരൂപതയായും, തൃശൂർ, ചങ്ങനാശ്ശേരി, കോട്ടയം എന്നിവ സാമന്ത രൂപതകളായും പ്രഖ്യാപിച്ചു കൊണ്ട് വീണ്ടും സ്വന്തമായ ഭരണ സംവിധാനം – ഹയരാർക്കി- സ്ഥാപിതമായി, (പയസ് പതിനൊന്നാമൻ മാർപ്പാപ്പയുടെ Romani Pontifices എന്ന ഉത്തരവിലുടെ 1923 ഡിസംബർ 21-ന്) ആദ്യത്തെ മെത്രാപ്പോലീത്തയായി കണ്ടത്തിൽ മാർ ആഗുസ്തീനോസ് നിയമതിനായി.
വാർത്തകൾക്കായി പാലാ വിഷന്റെ കമ്മ്യൂണിറ്റി ലിങ്ക്
https://chat.whatsapp.com/FKqdEHQeo9sHMZiQc6rEKq
പാലാ വിഷന്റെ വെബ്സൈറ്റ് ഇവിടെ സന്ദർശിക്കാം
pala.vision