അരുവിത്തുറ: ഇടവക നവീകരണ പരിപാടിയായ സഹദാ റിനൈസ്സൻസ് 2022ൻ്റെ ഭാഗമായി അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ ഇടവകയിലെ ഡി സി എം എസ് അംഗങ്ങളുടെ സംഗമം നടത്തി. ഡി സി എം എസ് രൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേക്കുറ്റ് സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ദലിത് ക്രൈസ്തവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒറ്റക്കെട്ടായി നിൽക്കണമെന്ന് യോഗം അഭിപ്രായച്ചെട്ടു. പോരാടാൻ അസി. വികാരിമാരായ ഫാ. ആൻ്റണി തോണക്കര, ഫാ. ഡിറ്റോ തോട്ടത്തിൽ, മുൻ എംഎൽഎ പി.സി. ജോർജ്, ജനറൽ കൺവീനർ ഡോ. റെജി മേക്കാടൻ, ഡോ. ആൻസി വടക്കേച്ചിറയാത്ത്, ജയ്സൺ കൊട്ടുകാപ്പള്ളിൽ, ജോർജ് വടക്കേൽ, ഷിബു വെട്ടത്തേൽ, ജോയി മാത്യു കുന്നുംപുറം, മേഖലാ പ്രസിഡൻ്റ് രാജു കട്ടത്തറ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ എന്നിവർ പ്രസംഗിച്ചു. അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളിയിൽ നടത്തിയ ഡി സി എം എസ് അംഗങ്ങളുടെ സംഗമം ഡി സി എം എസ് രൂപത ഡയറക്ടർ ഫാ. ജോസഫ് വടക്കേക്കുറ്റ് സംഗമം ഉദ്ഘാടനം ചെയ്യുന്നു.
അരുവിത്തുറ പള്ളിയിൽ ദലിത് ക്രൈസ്തവ സംഗമം നടത്തി
Date: