ലഹരി വിരുദ്ധ പ്രസംഗ മത്സരം നടത്തി

Date:

ആലുവ: സ്റ്റുഡൻസ് പോലീസ് കേഡറ്റുകൾക്കായി എറണാകുളം ജില്ലാ തലത്തിൽ വിവിധ വിദ്യാലയങ്ങളെ പങ്കെടുപ്പിച്ചു നടത്തിയ ലഹരി വിരുദ്ധ സന്ദേശ പ്രസംഗ മത്സരം ജില്ലാ പോലീസ് മേധാവി വിവേക് കുമാർ ഐ പി എസ് ഉദ്ഘാടനം ചെയ്തു. ആലുവ റൂറൽ പോലീസ് കോൺഫ്രൻസ് ഹാളിൽ നടന്ന ചടങ്ങിൽ ചൈൽഡ് ലൈൻ ഡയറക്ടർ റവ ഡോ.ഷിന്റോ ജോസഫ് അധ്യക്ഷത വഹിച്ചു. ഡോ.കെ.ആർ അനീഷ്, അഡ്വ. ചാർളി പോൾ , പി എസ് ഷാബു, അഖിൽ ബെന്നി, സി ആർ അനന്തു, ചന്ദ്രിക ടീച്ചർ എന്നിവർ പ്രസംഗിച്ചു. ലഹരി വിഴുങ്ങുന്ന സാക്ഷര കേരളം എന്ന വിഷയത്തിൽ നടത്തിയ പ്രസംഗ മത്സരത്തിൽ എസ്. നീരജ (സെന്റ് ജോൺസ് എച്ച് എസ് എസ് വടകര) പാർവതിമോഹൻ (എo കെ.എച്ച് എസ് , എസ് വേങ്ങൂർ ) ശ്രീലക്ഷ്മി രാജേഷ് (എം കെ എം എച്ച് എസ് എസ് പിറവം ) എന്നിവർ യഥാക്രമം ആദ്യ മൂന്നു സ്ഥാനങ്ങൾ നേടി. ചൈൽഡ് ലൈൻ കൊച്ചി , രാജഗിരി – കോമ്പാറ്റ്, ബ്യൂറോ ഓഫ് ഔട്ട് റീച്ച് ആന്റ് കമ്മ്യൂണിക്കേഷൻ എന്നിവരുടെ സഹകരണത്തോടെയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്

അശ്രദ്ധമായി മരം മുറിച്ചു അപകടം വരുത്തിയതിനെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്....

ശബരിമലയിൽ മരച്ചില്ല വീണ് തീർത്ഥാടകന് പരുക്കേറ്റു

ചന്ദ്രാനന്ദൻ റോഡ് വഴി സന്നിധാനത്തേക്ക് പോകുമ്പോൾ മരക്കൊമ്പ് തലയിൽ വീഴുകയായിരുന്നു. തലയ്ക്ക്...

ഹെയർ ഡ്രയറിൽ സ്ഫോടക വസ്തു ഘടിപ്പിച്ച് കൊലപാതക ശ്രമം

ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് സ്ത്രീയുടെ കൈപ്പത്തികൾ അറ്റുപോയ സംഭവത്തിൽ വമ്പൻ ട്വിസ്റ്റ്‌....

2026 ല്‍ ഭരണമാറ്റം പ്രതീക്ഷിക്കുന്ന യുഡിഎഫിന് മുന്നില്‍ ഇനി കടമ്പകള്‍ ഏറെ

ഭരണവിരുദ്ധ വികാരം സംസ്ഥാനത്തുണ്ട് എന്ന് അവകാശപ്പെടുമ്പോഴും, ഒരു സിറ്റിംഗ് സീറ്റ് പോലും...