മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്റർ പാലാ നഗരത്തിൽ പ്രവർത്തനം ആരംഭിച്ചു

Date:

മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരത്തിൽ ആരംഭിച്ച സർവീസ് സെന്ററിന്റെ വെഞ്ചിരിപ്പ് കർമം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടർ & പേട്രൺ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. രക്ത പരിശോധനകൾ, അപ്പോയ്ന്റ്മെന്റ് ബുക്കിംഗ്, ചികിത്സാ റിപ്പോർട്ടുകൾ എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന പുതിയ സർവീസ് സെന്ററിന്റെ ഉദ്ഘാടനം ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ നിർവഹിച്ചു. പ്രവർത്തനം ആരംഭിച്ച് മൂന്ന് വർഷം പിന്നിടുമ്പോൾ മാർ സ്ലീവാ മെഡിസിറ്റിയുടെ സേവനങ്ങൾ ഏറ്റവും എളുപ്പത്തിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ സർവീസ് സെന്ററുകൾ ആരംഭിക്കുന്നത് എന്ന് ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. ചെർപ്പുങ്കൽ, പാലാ എന്നിവിടങ്ങളിൽ ഉള്ള സർവീസ് സെന്ററുകൾ കൂടാതെ വരും മാസങ്ങളിൽ മറ്റു സ്ഥലങ്ങളിൽ കൂടുതൽ സർവീസ് സെന്ററുകൾ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു. രക്ത പരിശോധനകൾ, മാർ സ്ലീവാ മെഡിസിറ്റിയിലെ തിരഞ്ഞെടുത്ത അനുബന്ധ സേവനങ്ങൾ എന്നിവ പുതിയ സർവീസ് സെന്ററിലൂടെ ലഭ്യമാകുന്നതിലൂടെ ആശുപത്രിയിൽ വരുന്നതിനുള്ള മുന്നൊരുക്കങ്ങൾ, ചികിത്സക്ക് ശേഷം ഉള്ള സേവനങ്ങൾ എന്നിവ വളരെ സുഗമമായി ജനങ്ങൾക്ക് ലഭ്യമാകുമെന്ന് മാർ സ്ലീവാ മെഡിസിറ്റി പാലായുടെ മാനേജിങ് ഡയറക്റ്റർ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. പാലാ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻവശത്തുള്ള സെന്റ് തോമസ് മാളിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാർ സ്ലീവാ മെഡിസിറ്റിയുടെ പുതിയ സർവീസ് സെന്ററിൽ നിന്നും ഞായറാഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ രാവിലെ ആറ് മണി മുതൽ ഉച്ചക്ക് രണ്ടര വരെ സേവനങ്ങൾ ലഭ്യമായിരിക്കും. എം.എൽ.എ ശ്രീ മാണി .സി. കാപ്പൻ, പ്രോട്ടോ സിഞ്ചെല്ലുസ് മോൺ. ജോസഫ് തടത്തിൽ, ആശുപത്രി ഡിറക്ടർമാർ, ജനപ്രതിനിധികൾ സി.ഇ.ഒ, സി.എം.എസ് മെഡിക്കൽ സൂപ്രണ്ട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Photo caption മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സേവനങ്ങൾ കൂടുതൽ സൗകര്യപ്രദമായി പൊതുജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ പാലാ നഗരത്തിൽ ആരംഭിച്ച സർവീസ് സെന്ററിന്റെ വെഞ്ചിരിപ്പ് കർമം മാർ സ്ലീവാ മെഡിസിറ്റി പാലായുടെ ഫൗണ്ടർ & പേട്രൺ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. ബിഷപ്പ് എമിരറ്റസ് മാർ ജോസഫ് പള്ളിക്കാപറമ്പിൽ, എം.എൽ.എ ശ്രീ മാണി .സി. കാപ്പൻ, പ്രോട്ടോ സിഞ്ചെല്ലുസ് മോൺ. ജോസഫ് തടത്തിൽ, ആശുപത്രി ഡിറക്ടർമാർ, ജനപ്രതിനിധികൾ സി.ഇ.ഒ, സി.എം.എസ് മെഡിക്കൽ സൂപ്രണ്ട് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ പോസ്റ്റർ പ്രതിഷേധം

മണിപ്പൂർ കലാപത്തിൽ മനംനൊന്ത് രാമപുരം എസ്.എച്ച് എൽ പി സ്കൂൾ കുരുന്നുകളുടെ...

പാലാ ജൂബിലി ടാബ്ലോ മത്സരം

പാലാ ജൂബിലി ടാബ്ലോ മത്സരത്തിനു ആകർഷക സമ്മാനങ്ങൾ എല്ലാ ടീമിനും (ബി...

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ യോഗ്യത റൗണ്ടിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം

ലക്ഷദ്വീപിനെ എതിരില്ലാത്ത പത്ത് ഗോളിന് തോല്‍പ്പിച്ചു. ജയത്തോടെ ഫൈനല്‍ റൗണ്ട് പ്രതീക്ഷകള്‍...