അരുവിത്തുറ: ഇളം തലമുറയ്ക്ക് മൂല്യങ്ങൾ പകർന്ന് കൊടുക്കുക എന്ന വലിയ ഉത്തരവാദിത്വം മുതിർന്നവർക്കുണ്ട് എന്ന് ക്ഷംഷാബാദ് രൂപതയുടെ നികുക്ത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ പറഞ്ഞു. അരുവിത്തുറ പള്ളി സുകൃത സാന്ത്വനം പരിപാടി പ്രകാരം നടത്തിയ മുതിർന്നവരുടെ കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു മാർ കൊല്ലംപറമ്പിൽ. ഒക്ടോബർ ഒൻപതാം തിയതി ഹൈദ്രാബാദിൽ വച്ചു നടക്കുന്ന മെത്രാഭിഷേകത്തിന് എല്ലാവരെയും ക്ഷണിക്കുകയും പങ്കെടുക്കാൻ സാധിക്കാത്തവർ പ്രാർത്ഥനയിൽ ഓർക്കണമെന്നും അദ്ദേഹം പറഞ്ഞു. ശരീരത്തിൻ്റെ പ്രായം വർധിക്കുന്നതനുസരിച്ച് മനസിൻ്റെയും ആത്മാവിൻ്റെയും പ്രായം വർധിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച ഫൊറോന വികാരി ഫാ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ പറഞ്ഞു. കേരളസർക്കാർ മുൻ ചീഫ് വിപ്പ് പി സി ജോർജ് ക്രൈസ്തവ ജനസംഖ്യാ കുറയുന്നതിൽ ഉൽകണ്ഠ രേഖപ്പെടുത്തി. അസി. വികാരി ഫാ. ആൻ്റണി തോണക്കര, ഫാ. സെബാസ്റ്റ്യൻ നടുവിലേത്തടം, മുൻ എം എൽ എ പ്രഫ. വി.ജെ. ജോസഫ്, ജനറൽ കൺവീനർ ഡോ. റെജി മെക്കാടൻ, ജോർജ് വടക്കേൽ, ഡോ. ആൻസി ജോർജ്, ജയ്സൺ കൊട്ടുകാപ്പള്ളിൽ, മാത്യൂ കൊല്ലംപറമ്പിൽ, ഷിബു വെട്ടത്തേൽ, കൈക്കാരന്മാരായ ജോസഫ് എമ്പ്രയിൽ, ജോസ്മോൻ കണ്ടത്തിൻകര, ജോണി പുല്ലാട്ട്, ബിജു കല്ലാച്ചേരിൽ തുടങ്ങിയവർ പ്രസംഗിച്ചു. 90 വയസ് കഴിഞ്ഞവരെയും മാർത്തോമാ നസ്രാണി വേഷം ധരിച്ചെത്തിയ അമ്മച്ചിമാരെയും ചടങ്ങിൽ പൊന്നാടയണിച്ച് ആദരിച്ചു. മെഡിക്കൽ പരിരോധന, ക്ലാസ്, കുമ്പസാരം, വി. കുർബാന, സ്നേഹവിരുന്ന് എന്നിവയോടെ വീണ്ടും ഒത്തുകൂടാമെന്ന പ്രതീക്ഷയോടെ എല്ലാവരും മടങ്ങി. പടം . അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോന പള്ളി ഇടവകയിലെ മുതിർന്നവരുടെ ഒത്തുചേരൽ ക്ഷംഷാബാ�
ഇളംതലമുറയ്ക്ക് മൂല്യം പകർന്നു നൽകുന്നത് മുതിർന്നവരെന്ന് നിയുക്ത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ
Date: