താരതമ്യം ചെയ്യുമ്പോള്‍ – അഡ്വ. ചാര്‍ളിപോള്‍

Date:

താരതമ്യം ചെയ്യുമ്പോള്‍ —————————————————————————— അഡ്വ. ചാര്‍ളിപോള്‍ MA.LL.B., DSS, ട്രെയ്നര്‍ & മെന്റര്‍, ഭാര്യ തന്റെ പ്രതീക്ഷക്കൊത്തയാളല്ലെന്ന നിരന്തരമായ കുത്തുവാക്കും മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും മാനസികമായ ക്രൂരതയുടെ പരിധിയില്‍ വരുമെന്ന കേരള ഹൈക്കോടതിയുടെ 2022 ഓഗസ്റ്റ് 17 ലെ വിധി വളരെ ശ്രദ്ധേയമാണ്. ഭാര്യയുടെ അപേക്ഷയില്‍ വിവാഹമോചനം അനുവദിച്ച ഏറ്റുമാനൂര്‍ കുടുംബകോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റീസ് സി.എസ്.സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് ഭര്‍ത്താവ് നിരന്തരം അധിക്ഷേപിക്കുമായിരുന്നെന്നും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരുമായി താരതമ്യംചെയ്ത് ആക്ഷേപിക്കുമെന്നുമായിരുന്നു യുവതിയുടെ പരാതി. ശാരീരിക അക്രമണം മാത്രമല്ല, വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പലരുടെയും ഒരു ക്രൂരവിനോദമാണ് മറ്റുള്ളവരുമായി താരതമ്യം ചെയ്യല്‍. താരതമ്യത്തിന് ഇരയാക്കപ്പെടുന്നവര്‍ അനുഭവിക്കുന്ന വേദന അതീവദു:സ്സഹമാണ്. ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആത്മധൈര്യത്തിന്റെ കടയ്ക്കലാണ് താരതമ്യക്കാര്‍ കത്തിവയ്ക്കുന്നത്. അതിന്റെ പ്രതികരണമെല്ലാം നെഗറ്റീവ് ആണ്. ഇരയാക്കപ്പെടുന്നവരില്‍ കോപവും പ്രതികാരവാഞ്ഛയും ഉടലെടുക്കും. ദുര്‍വിചാരങ്ങളുണ്ടാകും. പരാജയബോധം വളരും. സ്വയംമതിപ്പ് ഇല്ലാതാകും. ഉത്തമ വിശ്വാസം നഷ്ടപ്പെടും. അത്തരക്കാരോട് ഒരിക്കലും മനസ്സ് തുറന്ന് സംസാരിക്കാന്‍ കഴിയാതെവരും. ഭയവും നിരാശയും വളരും. പ്രചോദനവഴികള്‍ അടയും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കാ തെവരും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ മനസ്സും കഴിവും ഇല്ലാതാകും. ആക്രമണവാസന വളരും. മറ്റുള്ളവരുമായി അകല്‍ച്ച വര്‍ദ്ധിക്കും. ദു:സ്വഭാവങ്ങളിലേക്ക് നീങ്ങാം. പലരും താരതമ്യം ചെയ്യുന്നത് പോസിറ്റീവ് റിസല്‍ട്ട് ഉണ്ടാകും എന്ന് കരുതിയാണ്. താരതമ്യങ്ങള്‍ ഒരിക്കലും പോസിറ്റീവ് ഫലങ്ങള്‍ നല്‍കില്ല. തീര്‍ച്ച. വിവാഹമോചനം അനുവദിച്ച വിധിയില്‍ ഇരുകക്ഷികളുടെയും ബന്ധം കൂട്ടിയിണ ക്കാന്‍ കഴിയുന്നതിനപ്പുറം തകര്‍ന്നെന്ന് കോടതി വിലയിരുത്തിയിരുന്നു. താരതമ്യം ബന്ധങ്ങളുടെ തകര്‍ച്ചയിലാണ് പര്യവസാനിക്കുക. ഒരോ വ്യക്തിയും വ്യത്യസ്തരും താരതമ്യങ്ങള്‍ക്കതീതരുമാണ്. ബുദ്ധിശക്തി, അഭിരുചി, അഭിഭാവങ്ങള്‍, നിറം, സംസാരം, കയ്യക്ഷരം, കൈരേഖ, ശൈലികള്‍, ഗന്ധം, മറ്റ് പ്രാവീണ്യങ്ങള്‍ എല്ലാം വ്യത്യസ്തമാണ്. ഒരാളെപ്പോലെ മറ്റൊരാളില്ല. ആരും ആരെക്കാള്‍ താഴെയല്ല (No one is inferior). ആരും ആരെക്കാള്‍ മുകളിലുമല്ല (No one is superior). ആരും തുല്യരുമല്ല (No one is equal). എല്ലാവരും അതുല്യരാണ് (every one is unique). നമ്മള്‍ നമ്മെത്തന്നെ മറ്റുള്ളവുമായി താരതമ്യം ചെയ്ത് സ്വയം ‘insult’ ചെയ്യരുത്. താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ കഴിവുകള്‍ ആ ചിന്തകളില്‍ മുങ്ങിപ്പോകും. നിരാശയാകും ഫലം. ഏറ്റവും നീചമായ ശത്രുവാണ് നിരാശ. നാം നമ്മിലെ കഴിവുകള്‍ നിരന്തരം കണ്ടെത്തി, പരിപോഷിപ്പിച്ച് വളര്‍ത്തുകയാണ് ചെയ്യേണ്ടത്. ഓര്‍ക്കുക, സൂര്യനും ചന്ദ്രനുമിടയില്‍ ഒരു താരതമ്യവും ഇല്ല. അവര്‍ അവരുടെ സമയത്ത് തിളങ്ങുന്നു. നമ്മള്‍ നമ്മുടേതായ മേഖലകളില്‍ തിളങ്ങുവാന്‍ പ്രാപ്തരാവുക. ഉള്ളായ്മകളില്‍ സന്തോഷം കണ്ടെത്തുക. ‘Take a second to think about how blessed you are’. ലഭിച്ച നന്മകള്‍, നേട്ടങ്ങള്‍, സൗഭാഗ്യങ്ങള്‍, കഴിവുകള്‍, സിദ്ധികള്‍ എല്ലാം ഓര്‍ക്കുമ്പോള്‍ നമ്മിലെ നിറവുകള്‍ കണ്ടെത്താനാകും. സ്വന്തം വീട്ടിലെയും അയല്‍പക്കങ്ങളിലെയും ജോലിസ്ഥലത്തെയും മിടുക്കരെ ചൂണ്ടിക്കാട്ടി അവരെക്കണ്ട് പഠിക്ക്, അവരെപ്പോലെയാകണം, നിന്നെയൊക്കെ എന്തിന് കൊള്ളാം, മണ്ടന്‍, കഴുത, ഉഴപ്പന്‍ എന്നൊക്കെപ്പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ താരതമ്യത്തിന് വിധേയമാക്കപ്പെടുന്നവരുടെ മനസ്സില്‍ നീറിപ്പുകയുന്ന അപകര്‍ഷബോധത്തെ പലരും കാണുന്നില്ല. താരതമ്യംചെയ്യലും പരിഹാസവും പുച്ഛവുമെല്ലാം ഒരുവനെ കൊലപാതകിവരെ ആക്കിത്തീര്‍ത്തേക്കാം. 2019 ഏപ്രില്‍ 27ന് മലപ്പുറം ജില്ലയിലെ എടപ്പാളില്‍ 14 കാരിയായ കുട്ടി 11 കാരിയെ കഴുത്തിന് ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത് താരതമ്യം ചെയ്തതില്‍ മനംനൊന്തായിരുന്നു. പഠനത്തിന് മികവ് പുലര്‍ത്തിയ അനിയത്തിക്കുട്ടിയെ പുകഴ്ത്തിയും അവളെപ്പോലെയാകണമെന്ന് നിരന്തരംപറഞ്ഞും 14 കാരിയായ കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി. 11 കാരിക്ക് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അഭിനന്ദിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. നിരന്തരമുണ്ടായ ഇത്തരം അനുഭവങ്ങള്‍ 14കാരിയുടെ മനം മടുപ്പിച്ചു. തുടര്‍ന്ന് 11കാരിയെ ഇല്ലാതാക്കാ നുള്ള മാനസികാവസ്ഥയില്‍ എത്തിയ 14കാരി, 11കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ച കുട്ടിയുടെ മാതൃസഹോദരപുത്രിയാണ് 14കാരി. ഒരു പാരന്റിംഗ് സിനിമയാണ് സ്ഫടികം. ഈ സിനിമയില്‍ ചാക്കോമാഷ് മകനായ ആട്‌തോമ യോട് അടുത്ത വീട്ടിലെ പോലീസുകാരന്റെ മകനെ കണ്ടുപഠിക്കാന്‍ പറയുന്നുണ്ട്. ആടുതോമ അവനെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി അവന്റെ കയ്യില്‍ കോമ്പസുകൊണ്ട് കുത്തിമുറിവേല്പിച്ച് നാടുവിടുന്ന സീനുണ്ട്. താരതമ്യംചെയ്യലും അവഗണനയുമെല്ലാം ആഴമേറിയ മുറിവുകള്‍ സമ്മാനിക്കുമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

MA.LL.B., DSS, ട്രെയ്നര്‍ & മെന്റര്‍, Mob: 9847034600 —————————————————————————— ഭാര്യ തന്റെ പ്രതീക്ഷക്കൊത്തയാളല്ലെന്ന നിരന്തരമായ കുത്തുവാക്കും മറ്റ് സ്ത്രീകളുമായി താരതമ്യം ചെയ്യുന്നതും മാനസികമായ ക്രൂരതയുടെ പരിധിയില്‍ വരുമെന്ന കേരള ഹൈക്കോടതിയുടെ 2022 ഓഗസ്റ്റ് 17 ലെ വിധി വളരെ ശ്രദ്ധേയമാണ്. ഭാര്യയുടെ അപേക്ഷയില്‍ വിവാഹമോചനം അനുവദിച്ച ഏറ്റുമാനൂര്‍ കുടുംബകോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റീസ് അനില്‍ കെ നരേന്ദ്രന്‍, ജസ്റ്റീസ് സി.എസ്.സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്. പ്രതീക്ഷക്കൊത്ത് ഉയരുന്നില്ലെന്ന് ഭര്‍ത്താവ് നിരന്തരം അധിക്ഷേപിക്കുമായിരുന്നെന്നും സൗന്ദര്യത്തിന്റെ കാര്യത്തില്‍ മറ്റുള്ളവരുമായി താരതമ്യംചെയ്ത് ആക്ഷേപിക്കുമെന്നുമായിരുന്നു യുവതിയുടെ പരാതി. ശാരീരിക അക്രമണം മാത്രമല്ല, വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപവും ക്രൂരതയുടെ പരിധിയില്‍ വരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. പലരുടെയും ഒരു ക്രൂരവിനോദമാണ് മറ്റുള്ളവരുമായി താരതമ്യം ചെയ്യല്‍. താരതമ്യത്തിന് ഇരയാക്കപ്പെടുന്നവര്‍ അനുഭവിക്കുന്ന വേദന അതീവദു:സ്സഹമാണ്. ആത്മവിശ്വാസത്തിന്റെയും ആത്മാഭിമാനത്തിന്റെയും ആത്മധൈര്യത്തിന്റെ കടയ്ക്കലാണ് താരതമ്യക്കാര്‍ കത്തിവയ്ക്കുന്നത്. അതിന്റെ പ്രതികരണമെല്ലാം നെഗറ്റീവ് ആണ്. ഇരയാക്കപ്പെടുന്നവരില്‍ കോപവും പ്രതികാരവാഞ്ഛയും ഉടലെടുക്കും. ദുര്‍വിചാരങ്ങളുണ്ടാകും. പരാജയബോധം വളരും. സ്വയംമതിപ്പ് ഇല്ലാതാകും. ഉത്തമ വിശ്വാസം നഷ്ടപ്പെടും. അത്തരക്കാരോട് ഒരിക്കലും മനസ്സ് തുറന്ന് സംസാരിക്കാന്‍ കഴിയാതെവരും. ഭയവും നിരാശയും വളരും. പ്രചോദനവഴികള്‍ അടയും. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ സാധിക്കാ തെവരും. പുതിയ സംരംഭങ്ങളില്‍ ഏര്‍പ്പെടാന്‍ മനസ്സും കഴിവും ഇല്ലാതാകും. ആക്രമണവാസന വളരും. മറ്റുള്ളവരുമായി അകല്‍ച്ച വര്‍ദ്ധിക്കും. ദു:സ്വഭാവങ്ങളിലേക്ക് നീങ്ങാം. പലരും താരതമ്യം ചെയ്യുന്നത് പോസിറ്റീവ് റിസല്‍ട്ട് ഉണ്ടാകും എന്ന് കരുതിയാണ്. താരതമ്യങ്ങള്‍ ഒരിക്കലും പോസിറ്റീവ് ഫലങ്ങള്‍ നല്‍കില്ല. തീര്‍ച്ച. വിവാഹമോചനം അനുവദിച്ച വിധിയില്‍ ഇരുകക്ഷികളുടെയും ബന്ധം കൂട്ടിയിണ ക്കാന്‍ കഴിയുന്നതിനപ്പുറം തകര്‍ന്നെന്ന് കോടതി വിലയിരുത്തിയിരുന്നു. താരതമ്യം ബന്ധങ്ങളുടെ തകര്‍ച്ചയിലാണ് പര്യവസാനിക്കുക. ഒരോ വ്യക്തിയും വ്യത്യസ്തരും താരതമ്യങ്ങള്‍ക്കതീതരുമാണ്. ബുദ്ധിശക്തി, അഭിരുചി, അഭിഭാവങ്ങള്‍, നിറം, സംസാരം, കയ്യക്ഷരം, കൈരേഖ, ശൈലികള്‍, ഗന്ധം, മറ്റ് പ്രാവീണ്യങ്ങള്‍ എല്ലാം വ്യത്യസ്തമാണ്. ഒരാളെപ്പോലെ മറ്റൊരാളില്ല. ആരും ആരെക്കാള്‍ താഴെയല്ല (No one is inferior). ആരും ആരെക്കാള്‍ മുകളിലുമല്ല (No one is superior). ആരും തുല്യരുമല്ല (No one is equal). എല്ലാവരും അതുല്യരാണ് (every one is unique). നമ്മള്‍ നമ്മെത്തന്നെ മറ്റുള്ളവുമായി താരതമ്യം ചെയ്ത് സ്വയം ‘insult’ ചെയ്യരുത്. താരതമ്യം ചെയ്യുമ്പോള്‍ നമ്മുടെ കഴിവുകള്‍ ആ ചിന്തകളില്‍ മുങ്ങിപ്പോകും. നിരാശയാകും ഫലം. ഏറ്റവും നീചമായ ശത്രുവാണ് നിരാശ. നാം നമ്മിലെ കഴിവുകള്‍ നിരന്തരം കണ്ടെത്തി, പരിപോഷിപ്പിച്ച് വളര്‍ത്തുകയാണ് ചെയ്യേണ്ടത്. ഓര്‍ക്കുക, സൂര്യനും ചന്ദ്രനുമിടയില്‍ ഒരു താരതമ്യവും ഇല്ല. അവര്‍ അവരുടെ സമയത്ത് തിളങ്ങുന്നു. നമ്മള്‍ നമ്മുടേതായ മേഖലകളില്‍ തിളങ്ങുവാന്‍ പ്രാപ്തരാവുക. ഉള്ളായ്മകളില്‍ സന്തോഷം കണ്ടെത്തുക. ‘Take a second to think about how blessed you are’. ലഭിച്ച നന്മകള്‍, നേട്ടങ്ങള്‍, സൗഭാഗ്യങ്ങള്‍, കഴിവുകള്‍, സിദ്ധികള്‍ എല്ലാം ഓര്‍ക്കുമ്പോള്‍ നമ്മിലെ നിറവുകള്‍ കണ്ടെത്താനാകും. സ്വന്തം വീട്ടിലെയും അയല്‍പക്കങ്ങളിലെയും ജോലിസ്ഥലത്തെയും മിടുക്കരെ ചൂണ്ടിക്കാട്ടി അവരെക്കണ്ട് പഠിക്ക്, അവരെപ്പോലെയാകണം, നിന്നെയൊക്കെ എന്തിന് കൊള്ളാം, മണ്ടന്‍, കഴുത, ഉഴപ്പന്‍ എന്നൊക്കെപ്പറഞ്ഞ് ആക്ഷേപിക്കുമ്പോള്‍ താരതമ്യത്തിന് വിധേയമാക്കപ്പെടുന്നവരുടെ മനസ്സില്‍ നീറിപ്പുകയുന്ന അപകര്‍ഷബോധത്തെ പലരും കാണുന്നില്ല. താരതമ്യംചെയ്യലും പരിഹാസവും പുച്ഛവുമെല്ലാം ഒരുവനെ കൊലപാതകിവരെ ആക്കിത്തീര്‍ത്തേക്കാം. 2019 ഏപ്രില്‍ 27ന് മലപ്പുറം ജില്ലയിലെ എടപ്പാളില്‍ 14 കാരിയായ കുട്ടി 11 കാരിയെ കഴുത്തിന് ഷാള്‍ മുറുക്കി കൊലപ്പെടുത്തിയത് താരതമ്യം ചെയ്തതില്‍ മനംനൊന്തായിരുന്നു. പഠനത്തിന് മികവ് പുലര്‍ത്തിയ അനിയത്തിക്കുട്ടിയെ പുകഴ്ത്തിയും അവളെപ്പോലെയാകണമെന്ന് നിരന്തരംപറഞ്ഞും 14 കാരിയായ കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കി. 11 കാരിക്ക് എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് ലഭിച്ചപ്പോള്‍ അഭിനന്ദിച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നു. നിരന്തരമുണ്ടായ ഇത്തരം അനുഭവങ്ങള്‍ 14കാരിയുടെ മനം മടുപ്പിച്ചു. തുടര്‍ന്ന് 11കാരിയെ ഇല്ലാതാക്കാ നുള്ള മാനസികാവസ്ഥയില്‍ എത്തിയ 14കാരി, 11കാരിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. മരിച്ച കുട്ടിയുടെ മാതൃസഹോദരപുത്രിയാണ് 14കാരി. ഒരു പാരന്റിംഗ് സിനിമയാണ് സ്ഫടികം. ഈ സിനിമയില്‍ ചാക്കോമാഷ് മകനായ ആട്‌തോമ യോട് അടുത്ത വീട്ടിലെ പോലീസുകാരന്റെ മകനെ കണ്ടുപഠിക്കാന്‍ പറയുന്നുണ്ട്. ആടുതോമ അവനെ വീട്ടില്‍ നിന്ന് വിളിച്ചുവരുത്തി അവന്റെ കയ്യില്‍ കോമ്പസുകൊണ്ട് കുത്തിമുറിവേല്പിച്ച് നാടുവിടുന്ന സീനുണ്ട്. താരതമ്യംചെയ്യലും അവഗണനയുമെല്ലാം ആഴമേറിയ മുറിവുകള്‍ സമ്മാനിക്കുമെന്ന് ഇനിയെങ്കിലും തിരിച്ചറിയുക.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

‘വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും’

'വയനാടിന് നന്ദി; നിങ്ങളിൽ ഒരാളായി ഒപ്പം കാണും' വയനാട്ടിലെ ജനങ്ങൾക്ക് നന്ദി പറഞ്ഞ്...

രമ്യയെ തടഞ്ഞ് നിർത്തി പരിഹസിച്ച് CPM പ്രവർത്തകർ

ചേലക്കരയിലെ സിപിഎമ്മിൻ്റെ വിജയത്തിന് ശേഷം വോട്ടെണ്ണൽ കേന്ദ്രത്തിൽ നിന്ന് പുറത്തേക്ക് വന്ന...

മുനമ്പം വഖഫ് ഭൂമി പ്രശ്ന‌ം 3 മാസത്തിനുള്ളിൽ പരിഹരിക്കും; മുഖ്യമന്ത്രി

മുനമ്പം വഖഫ് ഭൂമി പ്രശ്നം മൂന്നുമാസത്തിനകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രി...

പിടിമുറുക്കി ഇന്ത്യ; ലീഡ് 200 കടന്നു

ഓസ്ട്രേലിയക്കെതിരായ പെർത്ത് ക്രിക്കറ്റ് ടെസ്റ്റിൽ പിടി മുറുക്കി ഇന്ത്യ. രണ്ടാം ദിനം...