തീരദേശ ജനതയുടെ നീതിക്കുവേണ്ടി ഉള്ള പോരാട്ടത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു എസ് എം വൈ എം പാലാ രൂപത

Date:

തീരദേശ ജനതയുടെ അതിജീവനത്തിനുള്ള സമരത്തിന് എസ് എം വൈ എം പാലാ രൂപതയുടെ ഐക്യദാർഢ്യം.വികസനമെന്ന പേരിൽ സർക്കാർ തീരദേശവാസികളോട് കാണിക്കുന്ന അവഗണന ഏറെ നിരാശാജനകമാണ് .ജനങ്ങളെ വികസന വിരോധികളായി കാണാതെ അവരുടെ അതിജീവനത്തിനുള്ള ശ്രമമായി ജനകീയസമരങ്ങളെ സർക്കാർ ഇനിയെങ്കിലും കാണണം. ഈ ജനകീയ സമരങ്ങളെ അപഹസിച്ച മന്ത്രി അഹമ്മദ് ദേവർകോവിലടക്കമുള്ള ജനപ്രതിനിധികളുടെ നിലപാടുകൾ അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ ജനങ്ങളുടെയും വോട്ട് വാങ്ങിയാണ് സർക്കാർ രണ്ടാംതവണയും ഭരണത്തിലേറിയതെന്ന് മറക്കരുത്. അവരുടെ ആവശ്യങ്ങൾ മനസിലാക്കി പ്രവർത്തിക്കുക എന്നത് ഓരോ ജനപ്രതിനിധികളുടെയും ഉത്തരവാദിത്വമാണ്.ആവശ്യമായ പാരിസ്ഥിതിക പഠനത്തിനും തീരദേശ വാസികളുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാർ എത്രയും വേഗം നടപടി എടുക്കുകയും ജനങ്ങളുടെ ആശങ്ക പരിഹരിക്കുകയും ചെയ്യണം. 1963 ൽ തുമ്പ റോക്കറ്റ് വിക്ഷേപണം നടക്കുമ്പോൾ സ്വന്തം ഭൂമി വിട്ടുനൽകിയവരുടെ പിൻതലമുറക്കാർ അവരുടെ ആവശ്യങ്ങൾക്കായി പടപൊരുതുമ്പോൾ അത് ന്യായം ആണ്. ഒരിക്കലും അവർ വികസനത്തിന് എതിരല്ല, വികസനത്തിന് സ്വന്തം ഭൂമി വിട്ടുനൽകിയവരുടെ പിൻതലമുറക്കാർ ആണ് അവർ. അവർക്ക് വികസനവും വേണം അവരുടെ അവകാശങ്ങളും വേണം. കെ സി വൈ എം സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം 21ആം തീയതി യൂണിറ്റ് കളുടെ നേതൃത്വത്തിൽ ഒപ്പു ശേഖരണം നടത്തുന്നതായിരിക്കുമെന്ന് രൂപത പ്രസിഡൻ്റ് ജോസഫ് കിണറ്റുകര അറിയിച്ചു. യോഗത്തിൽ എസ് എം വൈ എം രൂപത ഡയറക്റ്റർ റവ.ഫാ മാണി കൊഴുപ്പൻകുറ്റി, വൈസ് പ്രസിഡൻ്റ് റിന്റു റെജി,ജനറൽ സെക്രട്ടറി ശ്രീ ഡിബിൻ ഡൊമിനിക് ,എഡ്വിൻ ജോഷി, ടോണി കവിയിൽ, നവ്യ ജോൺ, മെറിൻ തോമസ്, ലിയോൺസ് സൈ, ലിയ തെരെസ് ബിജു, അഡ്വ.സാം സണ്ണി, ഗ്രീഷ്മ ജോയൽ, എന്നിവർ യോഗത്തിൽ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related

വൻഭൂരിപക്ഷത്തിന്റെ തിളക്കത്തോടെ പ്രിയങ്ക ​ഗാന്ധി പാർലമെന്റിലേക്ക്

വയനാട്ടിൽ കന്നിയങ്കത്തിൽ പ്രിയങ്കാ ​ഗാന്ധിക്ക് മിന്നും ജയം. 403966 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്...

പ്രിയങ്ക ഗാന്ധിക്കെതിരെ മത്സരിച്ച് നാലാം സ്ഥാനത്ത് വന്ന പാലാക്കാരൻ സന്തോഷ് പുളിക്കൻ ഹാപ്പിയാണ്

പാലാ: പ്രിയങ്കാ ഗാന്ധിക്കെതിരെ വയനാട് ഉപതെരെഞ്ഞെടുപ്പിൽ മത്സരിച്ച പാലാ സ്വദേശിയായ ഓട്ടോ...

“സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി മരിക്കുകയും അടക്കപ്പെടുകയും ഉത്ഥാനം ചെയ്യുകയും ചെയ്ത‌ ക്രിസ്‌തുവിലുള്ള വിശ്വാസം നാം നവീകരിക്കുകയാണ്”

നമ്മുടെ വേർപെട്ടുപോയ സഹോദരീസഹോദരന്മാർ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരി സന്ദർശിക്കുമ്പോൾ, നമ്മുടെ രക്ഷയ്ക്കായി...

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്

ചേലക്കരയിൽ വിജയം നേടി എൽഡിഎഫ്. തുടക്കം മുതൽ അവസാനം വരെ എതിരാളികൾക്ക്...