പാലാ: ഉയര്‍ന്ന കരിയറുകള്‍ സ്വപ്നം കാണുന്നവര്‍ അന്വേഷണ കൗതുകത്തോടെ ക്ലാസ്സ്മുറികളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്നവരാകണമെന്ന് ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. പാലാ സിവില്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും കോര്‍പ്പറേറ്റ് എഡ്യൂക്കേഷന്‍ ഏജന്‍സിയും സെന്‍റ് തോമസ് കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനും സംയുക്തമായി സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വ്യക്തിത്വ വികാസവും സിവില്‍ സര്‍വ്വീസ് ഓറിയന്‍റേഷനും ഇതര സര്‍ക്കാര്‍ ജോലികളും ലക്ഷ്യംവച്ച് സംഘടിപ്പിക്കുന്ന ബ്യൂട്ടിഫുള്‍ മൈന്‍ഡ്സ് പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്‍കം ടാക്സ് ഡെപ്യൂട്ടി കമ്മീഷണര്‍ റേയ്ച്ചല്‍ കുര്യന്‍ മോടയില്‍ ഐ.ആര്‍.എസ് . വ്യക്തിത്വവികസനത്തെക്കുറിച്ച് ക്ലാസ്സുകള്‍ നയിച്ചു. 350 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. മാനേജര്‍ മോണ്‍. സെബാസ്റ്റ്യന്‍ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. പാലാ കോര്‍പ്പറേറ്റ് എഡ്യുക്കേഷന്‍ ഏജന്‍സി സെക്രട്ടറി ഫാ.ബര്‍ക്ക്മാന്‍സ് കുന്നുംപുറം മുഖ്യപ്രഭാഷണം നടത്തി. ജോയിന്‍റ ഡയറക്ടര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍ പ്രിന്‍സിപ്പല്‍ ഡോ. വി.വി. ജോര്‍ജ്ജ്കുട്ടി, വൈസ് പ്രിന്‍സിപ്പല്‍ ഡോ.ബേബി തോമസ്, ഡോ. റ്റി. സി. തങ്കച്ചന്‍, ജോബി സെബാസ്റ്റ്യന്‍, അഡ്വ.ജെയിംസ് വടക്കന്‍ എന്നിവര്‍ സംസാരിച്ചു.
വിദ്യാര്‍ത്ഥികള്‍ അന്വേഷണ കുതുകികള്‍ ആകണം: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
Date: