അരുവിത്തുറ: സെന്റ് ജോർജ് ഹൈസ്കൂളിൽ വ്യത്യതമായ പരിപാടികൾ ഒരുക്കി കർഷകദിനം ആചരിച്ചു. കുട്ടികൾക്ക് പരിപാലിക്കുന്നതിനായി സ്കൂളിൽ നിന്ന് ഓരോ ക്ലാസിനും ചെടിച്ചട്ടികൾ സമ്മാനിച്ചു. കാർഷകവിളകളും മൃഗപരിപാലനവും കൊണ്ട് ശ്രദ്ധേയമായ കരോട്ടുപുള്ളോലിൽ ജോസ് തോമസിൻ്റെ കൃഷിയിടം കുട്ടികൾ സന്ദർശിച്ചു കൃഷിരീതികൾ മനസിലാക്കി. കൃഷിക്ക് നേതൃത്വം നൽകുന്ന ജോസിനെയും ഭാര്യ ജിനു ജോസിനെയും ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസും വിദ്യാർത്ഥികളും ചേർന്ന് പൊന്നാട അണിയിച്ചു. 125 വർഷം പഴക്കമുള്ള തന്റെ വീട് അതേപടി നിലനിർത്തി പഴമയുടെ തനിമ നിലനിർത്തി കൊണ്ടുള്ള അദ്ദേഹത്തിൻ്റെ കാർഷിക ജീവിതം കുട്ടികൾക്ക് വ്യത്യസ്തത നിറഞ്ഞ ഒരു അനുഭവമായി. തുടർന്ന് ടോട്ടോചാനിലെ കൃഷിമാഷിനെ അനുസ്മരിപ്പിക്കുന്ന പോലെ അദ്ദേഹം സ്കൂളിലെത്തി കുട്ടികൾക്ക് എങ്ങനെയാണ് തൈകൾ നടേണ്ട തെന്നും അതിൻ്റെ പരിചരണം എങ്ങനെയാണെന്നും കാണിച്ചുകൊടുത്തു. ഹെഡ്മാസ്റ്റർ ശ്രീ ജോബെറ്റ് തോമസ് അധ്യാപകരായ സന്തോഷ് തോമസ് ശ്രീമതി ബീന സേവിയർ ശ്രീമതി രശ്മി പി.ജെഎന്നിവർ നേതൃത്വം നൽകി.